ബെംഗളൂരു: ദീപാവലി ആഘോഷത്തിനു പകിട്ടേകാന്‍ എണ്ണൂറോളം പുത്തന്‍ ബൈക്കുകള്‍ സംസ്ഥാന പൊലീസ് സേനയ്ക്കു സ്വന്തമായി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ 751 ഗ്ലാമര്‍ ബി എസ് ആറ് ബൈക്കുകളാണു കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് ഏറ്റു വാങ്ങിയത്.
ഹീറോ മോട്ടോ കോര്‍പിന്റെ ഗ്ലാമര്‍ ബൈക്കുകള്‍ സ്വന്തമാക്കിയ ശേഷം ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച റാലി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണു ഫ്ളാഗ് ഓഫ് ചെയ്തത്. അപാച്ചെ ആര്‍ ടി ആര്‍ 160 മോട്ടോര്‍ സൈക്കിളുകളുടെ താക്കോല്‍ദാന ചടങ്ങില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈയും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്തും മുഖ്യാതിഥികളായിരുന്നു.
ഇതിനു പുറമെ ടി വി എസ് മോട്ടോര്‍ കമ്ബനി നിര്‍മിച്ച 25 അപാച്ചെ ആര്‍ ടി ആര്‍ 160 ബൈക്കുകള്‍ ബെംഗളൂരു പൊലീസിനും ലഭിച്ചു. ഏതാനും ആഴ്ച മുമ്ബാണു ഹീറോ മോട്ടോ കോര്‍പ് 125 സി സി എന്‍ജിനുള്ള ‘ഗ്ലാമറി’ന്റെ ബി എസ് ആറ് വകഭേദം വിപണിയില്‍ അവതരിപ്പിച്ചത്. ഹീറോയുടെ സ്വന്തം ആവിഷ്കാരമായ ഐഡ്ല്‍ സ്റ്റാര്‍ട് — സ്റ്റോപ് സിസ്റ്റം(അഥവാ ഐ ത്രീ എസ്) അടക്കമുള്ള സവിശേഷതകളുമായാണു ബൈക്കിന്റെ വരവ്.
‘എക്സ് സെന്‍സ്’ പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 125 സി സി ഫോര്‍ സ്ട്രോക്ക് എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്; 7,500 ആര്‍ പി എമ്മില്‍ 10.73 ബി എച്ച് പി വരെ കരുത്തും 6,000 ആര്‍ പി എമ്മില്‍ 10.6 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മുന്നില്‍ 240 എം എം ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ബൈക്കിന്റെ ട്രാന്‍സ്മിഷന്‍ അഞ്ചു സ്പീഡ് ഗീയര്‍ബോക്സാണ്.
അതേസമയം ഗ്ലൈഡ് ത്രൂ ടെക്നോളജി (ജി ടി ടി)യുടെ പിന്‍ബലമുള്ള ‘അപാച്ചെ ആര്‍ ടി ആര്‍ 160’ ബൈക്കുകളാണു സംസ്ഥാന തലസ്ഥാനത്തെ ക്രമസമാധാനപാലന ചുമതലയുള്ള ബെംഗളൂരു പൊലീസിനു സ്വന്തമായത്.
ബൈക്കിലെ 159.7 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന് 8,400 ആര്‍ പി എമ്മില്‍ 15.1 പി എസ് വരെ കരുത്തും 7,000 ആര്‍ പി എമ്മില്‍ 13.9 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയര്‍ബോക്സാണ് റേസ് ട്രാക്കുകളില്‍ നിന്നു പ്രചോദിതമായ റേസ് ത്രോട്ടില്‍ റസ്പോണ്‍സ്(ആര്‍ ടി ആര്‍) എന്‍ജിനു കൂട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.