ബെംഗളൂരു: കഴിഞ്ഞ ഒരു മാസത്തെ കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ മറ്റ് പല മെട്രോ സിറ്റികളെയും പിന്നിലാക്കി നഗരം.
ബി.ബി.എം.പി കമ്മിഷണര്‍ എന്‍.മഞ്ജുനാഥ പ്രസാദ് ആണ് ഇതുമായി ബന്ധപ്പെട്ട കണക്ക് തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
Bengaluru shows the way for other megacities; testing growth rate is highest. The growth rate of active cases might come down, will have to watch and see. @epigiri #COVID19 #Bengaluru pic.twitter.com/ZeCcGgwJpJ
— N. Manjunatha Prasad,IAS (@BBMPCOMM) October 19, 2020
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള 30 ദിവസം,9.7 ലക്ഷം കോവിഡ് പരിശോധനകള്‍ ആണ് നഗരത്തില്‍ നടത്തിയത്,മുന്പില് ഉള്ള ഡല്‍ഹി 14.5 ലക്ഷം പരിശോധനകള്‍ കാലയളവില്‍ നടത്തി.
അതെ സമയം അഹമ്മദാബാദ് 3.4 ലക്ഷവും,മുംബൈ 3.5 ലക്ഷവും ചെന്നൈ 3.7 ലക്ഷവും പരിശോധനകള്‍ മാത്രമാണ് ഇക്കാലയളവില്‍ നടത്തിയത്.
പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി,ഇനി ആക്റ്റീവ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാവും എന്ന് ബി.ബി.എം.പി കമ്മിഷണര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.