ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി.
Leader of opposition & former Karnataka CM Siddaramaiah is being discharged in accordance with guidelines.His vital parameters were stable & at discharge,he was comfortable & asymptomatic. He has been advised follow-up& home quarantine as per guidelines:Chairman,Manipal Hospitals pic.twitter.com/rNnwFoIo5P
— ANI (@ANI) August 13, 2020
സിദ്ധരാമയ്യയുടെ തുടര്‍ച്ചയായ രണ്ടു പരിശോധനാ ഫലവും നെഗറ്റീവായതായി ആശുപത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ചികിത്സയുടെ ആദ്യ രണ്ടുദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീടുളള ദിവസങ്ങളില്‍ സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു.
കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും കോവിഡ് മുക്തി നേടിയിരുന്നു. ആശുപത്രി വിട്ട യെഡിയൂരപ്പ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. യെഡിയൂരപ്പയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രിയില്‍ തന്നെയാണ് സിദ്ധരാമയ്യയെയും പ്രവേശിപ്പിച്ചത്.
ഓഗസ്റ്റ് നാലിന് പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.