കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ

ബെംഗളൂരു: കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷമുള്ളവരെയും വീടുകളിൽ ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്.

കേന്ദ്ര മാർഗനിർദേശത്തിന് അനുസരിച്ച് മെഡിക്കൽ വിദഗ്‌ധരുടെ നിർദേശപ്രകാരമാണ് തീരുമാനം. നിലവിൽ രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ഇല്ലാത്തവരെ കോവിഡ് കെയർ സെന്ററുകളിലുമാണ് ചികിത്സിക്കുന്നത്.

മാർഗനിർദേശങ്ങൾ ചുവടെ:

  • ഐസൊലേഷനിലുള്ള സൗകര്യം വീട്ടിലുണ്ടാകണം.
  • 24 മണിക്കൂറും നിരീക്ഷണത്തിനും സംരക്ഷണത്തിനും സഹായിയെ നിയമിക്കും. ആരോഗ്യവിവരങ്ങൾ തത്സമയം ഡോക്ടറെ അറിയിക്കണം.
  • പ്രായം 50-ൽ കുറവാകണം, ഗർഭിണികൾക്ക് അനുമതിയുണ്ടാവില്ല.
  • രോഗിക്ക് പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ, മാസ്ക്, ഗ്ലൗസ് എന്നിവയുണ്ടാകണം.
  • രോഗിക്ക് രക്തസമ്മർദം, ഹൃദയതകരാറ്, പ്രമേഹം, വൃക്കരോഗം, അർബുദം തുടങ്ങിയ ഗുരുതര രോഗമുള്ളവരാവരുത്.
  • ആരോഗ്യനില തുടർച്ചയായി അവലോകനം ചെയ്യാൻ സൗകര്യം വേണം.
  • ദിവസം രണ്ടുലിറ്റർ വെള്ളം കുടിക്കണം.
  • കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കണം
  • ബാത്ത് റൂമുകൾ തുടർച്ചയായി അണുവിമുക്തമാക്കണം
  • മാർഗനിർദേശം പാലിക്കാമെന്ന രോഗിയുടെ സത്യവാങ്മൂലം.
  • 17 ദിവസം രോഗലക്ഷണമില്ലാതെ തുടർന്നാൽ ഐസൊലേഷൻ ഒഴിവാക്കും. പത്തുദിവസംകൂടി നിരീക്ഷണം. പിന്നീട് കോവിഡ് പരിശോധന ആവശ്യമില്ല.
  • ഐസൊലേഷനിൽ കഴിഞ്ഞ വീടും മുറിയും അണുനശീകരണം നടത്തണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us