ബെംഗളൂരു: പാക്കിസ്ഥാനികൾ ആണോ ?എന്ന് ചോദിച്ച് എസ് ജി പാളയ പോലീസ് മർദ്ദിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നത് രക്ഷിതാക്കളുമായി ആലോചിച്ചശേഷം എന്ന് മലയാളി വിദ്യാർത്ഥികൾ.
പഠനത്തിനും ഇന്റേൺഷിപ്പിനേയും ഇത് ബാധിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ഇത്.
ചൊവ്വാഴ്ച പുലർച്ചെ താമസസ്ഥലത്തിന് താഴെയുള്ള വഴിയോര കടയിൽ നിന്ന് ചായകുടിക്കാൻ ഇറങ്ങിയ കണ്ണൂർ തലശ്ശേരി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത് എസ് ജി പാളിയാ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഇവരെ മർദ്ദിച്ചതിന് ശേഷം പൊതു ശല്യത്തിന് കേസെടുത്ത് 500 രൂപ പിഴ ചുമത്തി.
ഈ സംഭവം നിലവിൽ മൈക്കോ ലേ ഔട്ട് പോലീസ് അന്വേഷിച്ചുവരികയാണ് .
അതേസമയം വിദ്യാർഥികളെ ഉപദ്രവിക്കുകയോ പാക്കിസ്ഥാനികൾ എന്ന് വിളിക്കുകയോ ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പോലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.