പ്രളയക്കെടുതി:കൂടുതൽ തുക നേടിയെടുത്ത് കർണാടക; ഇത്തവണ ലഭിച്ച 1870 കോടിയടക്കം ഇതു വരെ ലഭിച്ചത് 3069 കോടി!

ബെംഗളൂരു:പ്രളയക്കെടുതി ദുരിതാശ്വാസത്തിനായുള്ള കടുത്ത സമ്മർദത്തിനൊടുവിൽ കർണാടകത്തിന് കൂടുതൽ കേന്ദ്ര സഹായം.

ദുരിതാശ്വാസ പ്രവർത്തനത്തിനായി 1869.85 കോടി രൂപയാണ് കൂടുതലായി അനുവദിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് കർണാടകത്തിന് കൂടുതൽ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്.

നേരത്തെ 1200 കോടി രൂപയുടെ സഹായം അനുവദിച്ചിരുന്നു. ഇതോടെ കർണാടകത്തിന് കേന്ദ്രത്തിൽനിന്ന് 3069 കോടി രൂപ ലഭിച്ചു. പ്രളയക്കെടുതി നേരിട്ട 13 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് കർണാടകത്തിനാണ്.

ശക്തമായ കാലവർഷത്തിൽ കർണാടകത്തിന് 30,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കാണിച്ചാണ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്തിന് സാമ്പത്തിക സഹായം അനുവദിക്കാത്തത് രൂക്ഷമായ വിമർശനത്തിനിടയാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ബി.ജെ. പി.

ഭരിച്ചിട്ടും സംസ്ഥാനത്തെ അവഗണിച്ചതായി പ്രതിപക്ഷവും ആരോപിച്ചു. കഴിഞ്ഞദിവസം തുമകൂരുവിൽ നടന്ന കർഷക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി സാമ്പത്തികസഹായം ലഭിക്കാത്തതിലുള്ള അതൃപ്തി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ഇതിനുപിന്നാലെ സംസ്ഥാനത്തെ ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തി. കേന്ദ്രസർക്കാർ സാമ്പത്തിക സഹായം അനുവദിക്കാത്തത് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ അവഗണിക്കുന്നതിന്റെ ഭാഗമാണെന്ന ആരോപണവും ശക്തമായി. ഇതിനിടയിലാണ് കൂടുതൽ സഹായം കേന്ദ്രം അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us