ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9ന്റെ ഭാഗമായി നടന്ന 50മണിക്കൂർ ഹ്രസ്വചിത്ര മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50ൽ സ്ഥാനം നേടി; പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന.

ബെംഗളൂരു :മുംബൈ ആസ്ഥാനമായി നടന്ന ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9 ന്റെ ഭാഗമായി നടന്ന 50 മണിക്കൂർ ഷോർട് ഫിലിം മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50 യിൽ സ്ഥാനം നേടി.

3  വിഭാഗങ്ങളായി നടന്ന മത്സരത്തിൽ  (1. പ്രൊഫഷണൽ  ,2 അമേച്ചർ 3 മൊബൈൽ സിനിമ) 18 രാജ്യങ്ങളിൽ നിന്നായി 1650ൽ അധികം സിനിമകൾ മത്സരത്തിനുണ്ടായിരുന്നു. 6 മിനിറ്റു ദൈർഘ്യത്തിൽ നിന്നുകൊണ്ട് “THE PASSION”കഥാ തന്തുവിനെ ആസ്പദമാക്കി സബ് ടൈറ്റിൽ അടക്കം 50 മണിക്കൂറിനുള്ളിൽ ഒരു സിനിമ ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി.

പരിമിതമായ സാഹര്യങ്ങളിൽ നിന്നുകൊണ്ട് തന്നെ വ്യക്തമായ പ്ലാനോടുകൂടെ ആയിരുന്നു സംവിധായകരായ  ശ്രീജേഷ് രാധാകൃഷ്ണനും ഗൗതമും ഈ വെല്ലുവിളിയെ ഏറ്റെടുത്ത് എന്ന് ചിത്രം കണ്ടാൽ മനസ്സിലാകും.

പ്രൊഫഷണൽ എന്ന വിഭാഗത്തിൽ  ആയിരുന്നു മത്സരം.
“TheJourney” എന്ന തലകെട്ടിൽ കാഴ്ച
തിരികെ കിട്ടിയ ഒരു ചെറുപ്പക്കരന്റെ  കാഴ്ചപ്പടുകളിലൂടെ”യാത്ര”എന്ന പാഷനെ എടുത്തുകാണിക്കുന്നതായിരുന്നു കഥ.

ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ബെംഗളൂരു ഐ.ടി. കമ്പനിയിൽ ജോലി ചെയുന്ന സജീഷ് ഉപാസനയാണ്.

6 മിനിറ്റ് സിനിമയിൽ ഒന്നര മിനിറ്റ് നീളമുള്ള സംഗീതമുണ്ട് എന്നത് തന്നെയാണ് ഈ സിനിമയിലെ പ്രധാന സവിശേഷത.

കഥയോട് നീതി പുലർത്തുന്ന വരികൾ എഴുതിയിരിക്കുന്നത് കാവാലം ശശികുമാറും സംഗീതം നൽകിയത് കാവാലം ജയഹരിയുമാണ്.

അതോടൊപ്പം കഥ സന്ദർഭങ്ങളെ സൂക്ഷ്മതയോടെ ഒപ്പിഎടുക്കാൻ ഛായാഗ്രാഹകൻ ശ്യം കൃഷ്ണന് കഴിഞ്ഞു എന്നുള്ളത് പ്രശംസനീയം തന്നെ.
സഹനടൻ അഭിലാഷ് നായർ അതുപോലെ അമ്മക്ക് ശബ്ദം നൽകിയ പ്രമീള നന്ദകുമാരും കഥാപാത്രത്തോട് നീതി പുലർത്തി എന്ന് പറയാം
എന്തുകൊണ്ട് ഈ സിനിമ  ഇന്ത്യ ഫിലിം പ്രൊജക്റ്റ് ൽ ടോപ് 50 ൽ വന്നു എന്ന് ചോദിച്ചാൽ കഥ പറഞ്ഞിരിക്കുന്ന രീതി തന്നെ ആണ്. ചുരുങ്ങിയ സമയം കൊണ്ടു ഇങ്ങനെ ഒരു കഥ പറഞ്ഞ അജിത് എന്നാ കഥ കൃത്തിനെയും ഇവിടെ പരാമർശിക്കാതെ പോകാൻ കഴിയില്ല. ആര്യ ശ്രീ ആയിരുന്നു സബ്ടൈറ്റിൽ ചെയ്യാനും അതോടൊപ്പം ഇതിന്റെ പ്രൊഡക്ഷൻ മേഖലയിൽ മുഴുനീളം സഹായിച്ചത്.

പ്രധാന ജൂറി അംഗങ്ങൾ “ബാംഗ്ലൂർ ഡേയ്സ്” അടക്കമുള്ള നിരവധി സിനിമകളുടെ സംവിധായിക അഞ്ജലി മേനോനും ” UdtaPanab  എന്ന സിനിമയുടെ സംവിധായകൻ അഭിഷേക് ചൗബേയും ആയിരുന്നു.

സിനിമ താഴെ ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us