ബെംഗളൂരു: ഒന്നര മാസം മുന്‍പ് മുതല്‍ കാണാതായ കമിതാക്കളുടെ മൃതദേഹം തടാകത്തിന് സമീപത്ത് കണ്ടെത്തി.ഇലക്ട്രോണിക് സിറ്റിയിലെ ഒരു സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അഭിജിത്ത് മേനോൻ (25),ശ്രീലക്ഷ്മി (21) എന്നിവരുടെ മൃതശരീരമാണ് അനേക്കല്‍ താലൂക്കിലെ ചിത്തലമഡിവാള തടാകത്തിന് സമീപത്തു കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ മരത്തില്‍ തൂങ്ങി നില്ക്കുന്ന രൂപത്തില്‍ പഴക്കമേറിയ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.ഹെബ്ബഗോടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഏകദേശം ഒന്നര മാസം മുന്‍പ് കാണാതായ രണ്ടുപേരെയും കണ്ടെത്തണം എന്നാവശ്യപ്പെട്ട് പാരപ്പന…
Read MoreDay: 30 November 2019
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു!
ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു. ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. നവംബർ 23-നുനടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് യെദ്യൂരപ്പ ജാതിപറഞ്ഞ് വോട്ടുചോദിച്ചത്. ഗൊഖക്, കാഗ്വാദ് മണ്ഡലങ്ങളിൽ യെദ്യൂരപ്പ നടത്തിയ പ്രസ്താവനകൾ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് പറഞ്ഞു. വീരശൈവ-ലിംഗായത്ത് സമുദായം ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്നാണ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. ജെ.ഡി.എസ്. നൽകിയ പരാതിയിൽ പോലീസും യെദ്യുരപ്പയ്ക്കെതിരേ കേസെടുത്തിരുന്നു. അതിനിടെ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയുടെ വാഹനം ചെക്ക് പോസ്റ്റിൽ പരിശോധിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആഭ്യന്തരമന്ത്രിയുടെ കാറിന്റെ ഡ്രൈവർക്കെതിരേയും…
Read Moreനാട്ടിലേക്കുള്ള യാത്രചിലവേറും; ഡിസംബർ മുതൽ മൂന്ന് ഇടത്ത്കൂടി ടോൾ നൽകണം!!
ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുടെ (എൻ.എച്ച്.766) കർണാടക സംസ്ഥാനപരിധിയിൽ മൂന്നിടത്ത് ഡിസംബർമുതൽ യാത്രചെയ്യാൻ ടോൾ നൽകണം. ഗുണ്ടൽപേട്ടയ്ക്കുസമീപം മഡ്ഡൂർ, മൈസൂരുവിനും നഞ്ചൻകോടിനുമിടയിലുള്ള കാടകോള, മൈസൂരു-കൊല്ലഗൽ റോഡിലെ ടി. നരസിപുരിനുസമീപമുള്ള യെഡ്ഡോര എന്നിവിടങ്ങളിലാണ് ടോൾ ഏർപ്പെടുത്തുന്നത്. മൂന്നിടത്തും ടോൾബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതാ അതോറിറ്റിക്കാണ് ടോൾ പിരിക്കാനുള്ള ചുമതല. ഇവർക്ക് ഇത് കരാറുകാരെ ഏൽപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു. മൈസൂരുവിൽനിന്ന് ഊട്ടിയിലേക്ക് പോകുന്നത് നഞ്ചൻകോട് റോഡ് വഴിയാണ്. ഇതുവഴി വരുന്നവർ ഇനി ടോൾ നൽകേണ്ടിവരും. മൈസൂരുവിൽനിന്ന് കൊല്ലഗൽ വഴി തമിഴ്നാട്ടിലേക്ക് പോകുന്നത്…
Read Moreകാനഡയിൽ നിന്ന് കൊറിയർ മാർഗ്ഗം ലഹരി മരുന്നുകൾ എത്തിച്ച് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ 2 പേർ പിടിയിൽ.
ബെംഗളൂരു : സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിമരുന്നു റാക്കറ്റിലെ രണ്ടു പേർ അറസ്റ്റിൽ. കാനഡയിൽ നിന്നും കഞ്ചാവും ഹാഷിഷും മൊബൈൽ വഴി ഓർഡർ ചെയ്ത സ്കൂൾ കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. കൊൽക്കത്ത സ്വദേശികളായ രോഹിത് ദാസ്, ആത്തിഫ് സലിം എന്നിവരാണ് അറസ്റ്റിലായത് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു. കാനഡയിൽ നിന്നും കൊറിയർ വഴിയെത്തുന്ന ലഹരിമരുന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് കൊടുക്കുന്നതിനു പുറമേ ബംഗളൂരുവിൽ സ്കൂൾ കുട്ടികൾക്കിടയിൽ വിതരണം നടത്തുന്നതിന് തെളിവു ലഭിച്ചു. സ്ട്രോബറി, കോള,…
Read Moreഇനി കാശ് സമ്പാദിക്കാൻ ഉറങ്ങിയാൽ മതി; 1 ലക്ഷം സ്റ്റൈപ്പന്റ്!!
ബെംഗളൂരു: ഇനി കാശ് സംബാധിക്കാൻ ഉറങ്ങിയാൽ മതി; 1 ലക്ഷം സ്റ്റൈപ്പന്റ്!! ഉറങ്ങുന്നതുതന്നെ ജോലിയാണെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ‘വേക്ക്ഫിറ്റ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി പറയുന്നത്. ഉറങ്ങുന്നതിന് ഇന്റേൺഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഉറങ്ങി കാശ് നേടാനാഗ്രഹിക്കുന്നവർക്ക് ഈ കമ്പനിയെ സമീപിക്കാം. ‘വേക്ക്ഫിറ്റ് സ്ലീപ് ഇന്റേൺഷിപ്പ്’ എന്നപേരിലാണ് ഇതു നടത്തുന്നത്. 100 ദിവസത്തേക്കാണ് ഇന്റേൺഷിപ്പ്. ദിവസേന ഒൻപതു മണിക്കൂർവീതം ഉറങ്ങുകയാണുവേണ്ടത്. ജോലി കൃത്യമായിചെയ്താൽ ഒരു ലക്ഷം രൂപ സ്റ്റൈപെൻഡ് ലഭിക്കും. ഉദ്യോഗാർഥികൾ പൈജാമമാത്രമേ ധരിക്കാവൂ. ഉറക്കത്തോടുള്ള അതിയായ ആഗ്രഹമുണ്ടാകണം. സാഹചര്യം അനുകൂലമല്ലെങ്കിൽപ്പോലും ഉറങ്ങാൻ സാധിക്കുന്നവരാകണം. വിദഗ്ധരിൽനിന്ന് കൗൺസലിങ്ങും…
Read Moreപുതിയ റൺവേ വരുന്നതോടെ രാജ്യത്തെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാകാൻ “നമ്മബെംഗളൂരു” വിമാനത്താവളം;രണ്ടാം ടെർമിനൽ 5 ന് തുറക്കും.
ബെംഗളൂരു : കൂടുതൽ രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകൾക്ക് വേണ്ടിയുള്ള ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ ഡിസംബർ അഞ്ചിന് തുറക്കും . ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ടാം റൺവേ ആണിത്. അതേസമയം ഈ റൺവേയിൽ നിന്നുള്ള വിമാന സർവീസുകളുടെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല . പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രണ്ടാം റൺവേയിൽ നിന്ന് രാജ്യാന്തര സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Read More