ബെംഗളൂരു: വിദ്യാർഥികളുടെ തലയിൽ കോപ്പിയടി തടയാൻ കാർഡ്ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിനെതിരെ നടപടി. അടുത്ത അധ്യയന വർഷം മുതൽ കോളേജ് അടച്ചുപൂട്ടാൻ കലക്ടർ നിർദേശിച്ചു. വിദ്യാർഥികൾക്കു മറ്റു കോളജുകളിൽ അവസരം ഒരുക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിന് അടിസ്ഥാന സൗകര്യമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോപ്പിയടി തടയാൻ വേണ്ടി എന്നാണ് കോളേജ് അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. രണ്ടുവരി ക്ഷമാപണ കത്തിൽ ചൈനയിലും ജപ്പാനിലും ഇത്തരത്തിൽ പരീക്ഷ എഴുതിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
Read MoreMonth: October 2019
‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!!
ബെംഗളൂരു: ‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; പ്രവർത്തനം തുടങ്ങി ഒമ്പതുവർഷം പിന്നിടുമ്പോൾ ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!! മെട്രോയുടെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ യാത്രക്കാർ ഒരു ദിവസം മെട്രോ ട്രെയിനുകളിൽ സഞ്ചരിച്ചത് ഈ വർഷമാണ്. ഒക്‌ടോബർ നാലിന് 4,64,649 യാത്രക്കാർ മെട്രോയെ ഉപയോഗപ്പെടുത്തി. ദിവസം അഞ്ചുലക്ഷത്തോളം യാത്രക്കാരെന്ന പ്രഖ്യാപിതലക്ഷ്യം ഉടൻ കൈവരിക്കാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രതീക്ഷ. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ഈ വർഷം കാര്യമായ വർധനയുണ്ടായി. 2018-19 സാമ്പത്തിക വർഷം 355 കോടി രൂപയാണ് വരുമാനം ലഭിച്ചത്. മുൻവർഷം ഇത് 281 കോടിയായിരുന്നു.…
Read Moreവാഹനാപകടത്തിൽ മലയാളി മരിച്ചു.
ബെംഗളൂരു : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജാലഹള്ളി കെ.എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായ സുരേഷ് വർമ്മ (60) അന്തരിച്ചു. സർജാപുരയിലെ അമൃത കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ജോലി ചെയ്യുകയായിരുന്നു. മത്തിക്കരെ മുത്യാല നഗറിൽ താമസിക്കുന്ന വർമ്മ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിയോടെ ഹെബ്ബാളിൽ വച്ച് നടക്കും. ഭാര്യ : തങ്കമ്മ, മക്കൾ: ഗണേഷ്, ഐശ്വര്യ.
Read Moreനീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം “മാൽഗുഡി ഡേയ്സ്” ഇനി കന്നഡയിലും.
ബെംഗളൂരു : 80കളിലെ ദൂരദർശൻ ആരാധകരിൽ ഇപ്പോഴും ഗൃഹാതുരത്വം നിറക്കുന്ന ഓർമകൾ സമ്മാനിക്കുന്ന “മാൽഗുഡി ഡേയ്സ്” ടെലിവിഷൻ പരമ്പര ഇനി കന്നഡയിലും കാണാം. ഹരിവു ക്രിയേഷൻസ് ലിമിറ്റഡ് ആണ് ഒരു കാലത്ത് സൂപ്പർ ഹിറ്റ് ആയ പരമ്പര കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനായ ആർ.കെ.ലക്ഷ്മണിന്റെ ഇതേ പേരിലുള്ള കഥയാണ് പരമ്പരയായി രൂപപ്പെട്ടത്, അനുഗ്രഹീത കലാകാരനും സിനിമാ തീയേറ്റർ ആർട്ടിസ്റ്റുമായ ശങ്കർ നാഗ് ആണ് ഈ പരമ്പര സംവിധാനം ചെയ്തത്. ശങ്കർ നാഗിന്റെ സഹോദരനായ അനന്ത് നാഗ്, ഗിരീഷ് കർണാട് തുടങ്ങിയ വലിയ താര…
Read Moreഹൃദയാഘാതത്തെ തുടർന്ന് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സമീർ അഹമ്മദ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു : കുമാരസ്വാമി മന്ത്രിസഭയിലെ സിവിൽ സപ്ലെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയും ചാമരാജ പേട്ടിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ .യുമായ ബി.സെഡ്.സമീർ അഹമ്മദ് ഖാനെ ഹൃദയാഘാതത്തെ തുടർന്ന് വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്, അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. 6 പ്രാവശ്യം എം എൽ എ ആയ സമീർ അഹമ്മദ് ഖാനെ ഐഎംഎ ജ്വല്ലറി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 40000 പേരുടെ നിക്ഷേപം തട്ടിച്ച് കടന്നു കളഞ്ഞ ഐഎംഎ…
Read Moreമെട്രോ കോച്ചിന്റെ താഴെ നിന്ന് പുകയുയർന്നു;പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.
ബെംഗളൂരു : നമ്മമെട്രോ കോച്ചിന്റെ അടിയിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാരെ പുറത്തിറക്കി ബി.എം.ആർ.സി.എൽ അധികൃതർ മെട്രോ കോച്ച് ബയപ്പനഹള്ളിയിലെ ഡിപ്പോയിലയച്ച് വിശദമായ പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം 5:06 ഓടെയാണ് പർപ്പിൾ ലൈനിൽ ഇന്ദിരാ നഗറിൽ നിന്ന് ബൈപ്പനഹള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മെട്രോ കോച്ചിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ട്. വിപരീത ദിശയിൽ വരുന്ന മെട്രോ ട്രെയിനിലുളളവരാണ് ഇത് ശ്രദ്ധിച്ചത് ,ഉടൻ തന്നെ ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. Technical issue in Bengaluru Metro…
Read Moreഐ.എസ്.എൽ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം
കൊച്ചി: കഴിഞ്ഞ സീസണില്‍ പിറകിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി മിന്നുന്ന പ്രകടനത്തോടെ ആറാം സീസണ് തുടക്കമിട്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞക്കടൽ ഇരമ്പി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം. നെജീരിയക്കാരന്‍ ബര്‍തലോമേവ് ഒഗ്ബെച്ചെ ടീമിനുവേണ്ടി ഗോള്‍വേട്ട നടത്തുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. ബർത്തലോമ്യു ഒഗബെച്ചെയുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ രണ്ടും. ആറാം മിനിറ്റിൽ തന്നെ അവർ എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാൾ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ലീഡ് നേടിയതോടെ…
Read Moreനഗരത്തിൽ രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവം; ആഭ്യന്തരമന്ത്രി
ബെംഗളൂരു: നഗരത്തിലും തീരദേശമേഖലയിലും രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. രഹസ്യ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബംഗ്ലദേശ് കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സ്‍ലീപ്പർ സെല്ലുകളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയത്. ഇതിനായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പ്രവർത്തനത്തിന് ബെംഗളൂരുവിൽ നവംബർ 1ന് തുടക്കമിടും.
Read Moreപൊതുസ്ഥലത്തെ പുകവലി നിയന്ത്രണം; വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി
ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വഴിയോര പെട്ടിക്കടകളിൽ വ്യാപക പരിശോധന നടത്തി ബി.ബി.എം.പി. കഴിഞ്ഞ ദിവസം കടയ്ക്കു മുന്നിൽ സിഗരറ്റ് കുറ്റികൾ കണ്ടെത്തിയതിനെ തുടർന്ന് 27,000 രൂപയാണ് ഒരു കടയുടമയ്ക്കു പിഴ ചുമത്തിയത്. വിൽപനയ്ക്കു വച്ചിരിക്കുന്ന സിഗരറ്റ് വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിടിച്ചെടുക്കുന്നത്. പുകവലിക്കുന്നവർക്കെതിരെ നടപടിയെടുക്കാതെ പാവപ്പെട്ട കച്ചവടക്കാരെ ബിബിഎംപി ദ്രോഹിക്കുകയാണെന്നു ബീഡി സിഗരറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ ആരോപിച്ചു. കടകളിൽ നിന്ന് സിഗരറ്റ് പാക്കറ്റുകൾ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതിനാൽ കടകൾക്കു മുന്നിൽ സിഗരറ്റ് വലിക്കാൻ കച്ചവടക്കാർ അനുവദിക്കരുതെന്നാണ്…
Read Moreമുൻ വി.സി.യെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ മൂന്ന് ജീവനക്കാർ കൂടി കസ്റ്റഡിയിൽ
ബെംഗളൂരു: അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ ജീവനക്കാരായ മൂന്നുപേരെക്കൂടി ബെംഗളൂരു ആർ.ടി. നഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാൻസലർ സുധീർ അംഗുർ, സർവകലാശാലാ ഓഫീസ് എക്സിക്യുട്ടീവ് സൂരജ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു. സർവകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ മധുകർ അംഗുറിനെയും ഡോ. അയ്യപ്പ ദൊരെയെയും കൊല്ലാൻ സുധീർ അംഗുർ ഒരുകോടി രൂപയ്ക്ക് ‘ക്വട്ടേഷൻ’ നൽകിയെന്നാണ് കേസ്. വധിക്കപ്പെട്ട ഡോ. അയ്യപ്പ ദൊരെയുടെ ഭാര്യ…
Read More