ബെംഗളൂരു: ദീപാവലിക്ക് 1600 സ്‌പെഷ്യൽ ബസ്സുകളും 10% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി !! കേരളം ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തെ ഇതരഭാഗങ്ങളിലേക്കുമായാണ് സ്‌പെഷ്യൽ സർവീസുകൾ. ഈ മാസം 25 മുതൽ 27 വരെ ബെംഗളൂരുവിൽ നിന്നും 27 മുതൽ 29 വരെ തിരിച്ചുമാണ് സ്പെഷൽ സർവീസുകൾ ഉണ്ടാവുക. നാലോ അതിലധികമോ ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ 5 ശതമാനവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ മടക്ക ടിക്കറ്റിൽ 10% ഡിസ്‌കൗണ്ട് ലഭിക്കും.
Read MoreDay: 19 October 2019
വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും
വാഷിങ്ടൺ: വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, ഓൺലൈൻ വഴി യു എസിൽ വിറ്റ ഒരു ടിന്നിലെ പൗഡറിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവാങ്ങുന്നത്. കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ് ആസ്ബെസ്റ്റോസ്. പൗഡർ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസണിന്റെ ഓഹരിയിൽ വൻ ഇടിവുണ്ടായി. 15,000ൽ അധികം കേസുകളാണ് ബേബി പൗഡർ ഉൾപ്പെടെയുള്ള പൗഡർ…
Read Moreകോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി വച്ച ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയുടെ നടപടി വിവാദത്തിൽ
ബെംഗളൂരു: കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി വച്ച ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റി വിവാദത്തിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തലയില്‍ വെച്ച ശേഷം പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പീര്‍ജാഡ് കോളേജിലെത്തി പേപ്പര്‍ ബാഗുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. കോളേജ് പ്രിന്‍സിപ്പാളിനെ താക്കീത് ചെയ്ത അദ്ദേഹം വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.
Read Moreനഗരത്തിലെ വിവിധ ഭാഗങ്ങളിൽ 10 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും!
ബെംഗളൂരു : ഔട്ടർ റിങ് റോഡിന് സമീപത്തെ പ്രദേശങ്ങളിൽ 10 ദിവസത്തേക്ക് ഇടവിട്ട് വൈദ്യുതി മുടങ്ങും. ബി എം ടി സി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പ്രത്യേക പാതയിലെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനാൽ ആണിത്. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെയുള്ള ബസ് ലൈനിൽ നാളെ മുതലാണ് ബിഎംടിസി ബസ്സുകൾ പരീക്ഷണ സർവീസ് നടത്തുക. നഗരത്തിൽ രാവിലെ 8 മുതൽ വൈകീട്ട് ആറു വരെയാണ് വൈദ്യുതി തടസ്സം ദേവരബീസന ഹളളി ,കാഡുബീസനഹള്ളി, ബോഗനഹളളി, പാണത്തൂർ, അശ്വത്…
Read More