നിയമം ലംഘിച്ചോളൂ… സർക്കാർ ഒപ്പമുണ്ട്… ഗതാഗത ലംഘനത്തിന്റെ പിഴ 80% വരെ വെട്ടിക്കുറച്ചു;മദ്യപിച്ച് വാഹനമോടിച്ചാൽ പിഴ 10000 രൂപ തന്നെ;പുതുക്കിയ നിരക്കുകൾ ഇവിടെ വായിക്കാം..

ബെംഗളൂരു : നിയമം ലംഘിക്കാനും കൂടിയ പിഴ കൊടുക്കാതിരിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ അംഗീകരിച്ചു കൊടുത്തുകൊണ്ട് പുതുക്കിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴ 50% മുതൽ 80% വരെ കുറച്ച് സംസ്ഥാന സർക്കാർ.

18 ഗതാഗത നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചിട്ടുള്ളത്. ബി.എം.ടി.സി, കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ 500 രൂപയായി തുടരും.

മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് രണ്ടാഴ്ച മുമ്പാണ് നിരക്കുകൾ ഉയർത്തിയത്.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ബൈക്കിന് 1500 രൂപയും കാറിന് 3,000 രൂപയും ആയി കുറച്ചു മുൻപ് 5000 രൂപയായിരുന്നു. ഈ നിയമലംഘനം ആവർത്തിച്ചാൽ പതിനായിരം രൂപവരെ പിഴ ഈടാക്കും.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ബൈക്കിന് ആയിരം രൂപയും കാറിന് 2,000 രൂപയും ആണ് മുൻപ് ഇത് 5000 രൂപ ആയിരുന്നു.

അമിതവേഗത്തിന് ആയിരം രൂപ മുൻപ് ഇത് 2000 രൂപ മുതൽ 4000 രൂപ വരെ ആയിരുന്നു.

രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം ഓടിച്ചാൽ ബൈക്ക് ഓട്ടോ എന്നിവയ്ക്ക് 2000 രൂപയും കാറിന് 3,000 രൂപയും ആണ് ഇത് 5000 രൂപയായി ഉയർത്തിയിരുന്നു.

അപകടകരമായ ഡ്രൈവിംഗ് ബൈക്കിനു ഓട്ടോക്കും 1500 രൂപ കാറിന് 3,000 രൂപ ആവർത്തിച്ചാൽ പതിനായിരം രൂപ വരെ ഈടാക്കും.

ഹെൽമെറ്റ് സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ മുൻപ് ഇത് 1000 രൂപയായിരുന്നു.

‘ആംബുലൻസ് ഫയർഫോഴ്സ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചാൽ ഇപ്പോഴത്തെ നിരക്ക് 1000 രൂപയാണ് മുൻപ് ഇത് 10,000 രൂപയായിരുന്നു.

ഇൻഷുറൻസ് ഇല്ലെങ്കിൽ ബൈക്കിൽ നിന്നും ഓട്ടോയിൽ നിന്നും ഈടാക്കുന്നത് ആയിരം രൂപയാണ് മുൻപ് 2000 രൂപ ആയിരുന്നു. കാറിൽ നിന്നും 2000 രൂപ ഈടാക്കുന്നു എന്നാൽ പഴയ നിനക്ക് 4000 രൂപ ആയിരുന്നു.

അതേസമയം മദ്യപിച്ചു വാഹനം ഓടിച്ചാൽ ഉള്ള പിഴ 10,000 രൂപയായി തന്നെ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us