ബെംഗളൂരു : ഇന്ന് യശ്വന്ത്പൂരിൽ നിന്ന് സേലം വഴി കണ്ണൂരിലേക്ക് യാത്ര ചെയേണ്ട 16527 YPR-CAN ട്രെയിൻ റദ്ദാക്കിയതായി സതേൺ റെയിൽവേ ട്വിറ്ററിലൂടെ അറിയിച്ചു. 16511 ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല. Trains Cancelled @DrmChennai @SalemDRM @TVC138 @propgt14 @RailMinIndia pic.twitter.com/ngG1lAvv9X — @GMSouthernrailway (@GMSRailway) August 11, 2019 മാത്രമല്ല പാലക്കാടിനുംഷൊറണൂറിനും ഇടയിൽ ഉണ്ടായിരുന്ന റെയിൽ പാതയുടെ പ്രശ്നം പരിഹരിച്ചതായും റയിൽവേ അറിയിച്ചു. Restoration of Traffic between Palghat and Shoranur @RailMinIndia @propgt14 @SalemDRM @DrmChennai…
Read MoreDay: 11 August 2019
സംസ്ഥാനത്ത് ഇതുവരെ 6000 കോടി രൂപയുടെ നഷ്ടം, പതിനാലായിരത്തോളം വീടുകളും 4019 സർക്കാർ കെട്ടിടങ്ങളും തകർന്നു..
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവുംവലിയ മഴക്കെടുതിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഏഴുദിവസമായുള്ള കനത്ത പേമാരിയിൽ വിവിധ ജില്ലകളിലായി 24 പേർ മരിച്ചു. 6000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടിയന്തര സാമ്പത്തികസഹായമായി 3000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയിൽ തകർന്ന വീടുകൾ പുനർനിർമിക്കും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായമായി അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്ത് 18 ജില്ലകൾ വെള്ളത്തിലാണ്. രണ്ടരലക്ഷത്തോളംപേരെ…
Read Moreമഴയെത്തുടർന്ന് മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല
തിരുവനന്തപുരം: ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ കേരളത്തിൽ റദ്ദാക്കി. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു. പതിവുതീവണ്ടികൾ കൂട്ടമായി റദ്ദാക്കിയതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുവേണ്ടി ശനിയാഴ്ച ചെന്നൈ-കൊല്ലം, എറണാകുളം-ചെന്നൈ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ നടത്തി. ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കാണ് റിസർവ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയത്. പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്. പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ…
Read Moreവ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക;നഗരത്തിൽ റെഡ് അലർട്ട് ഇല്ല.
ബെംഗളൂരു : പ്രളയം നാശം വിതച്ച ജില്ലകളെ പോലെ നഗരത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും നിഷേധിച്ചു. ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും റെഡ് അലെർട്ട് പ്രഖ്യാപിച്ചെന്നുമുള്ള വാർത്തകൾ ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും ഒരു പ്രധാന വിവിധ ഭാഷാ മാധ്യമത്തിന്റെ മലയാള വിഭാഗവും വാർത്ത നൽകിയിരുന്നു. അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യത ഉണ്ടെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.
Read More