റാസല്‍ഖൈമ: ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം കണ്ടെത്താന്‍ അനുമതിയില്ലാതെ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ കേസ്. തന്‍റെ സ്വകാര്യത ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്.
തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണ്‍വിളിയും മെസേജ് അയക്കലുമാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇത് കണ്ടെത്താനാണ് താന്‍ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചതെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവിനുള്ള അവിഹിത ബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ഭര്‍ത്താവ് അവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ആരെയും ഉപദ്രവിക്കാന്‍ താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് യുവതി പറയുന്നു.
ഒരു തവണ ഭര്‍ത്താവ് തന്നെ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കാന്‍ തന്നിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പുറത്ത് താനത് ചെയ്തില്ലെന്നും യുവതി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.