മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍. തുടക്കത്തിലേ തകർന്നടിഞ്ഞ കിവീസ് തിരിച്ചു വരാവിന്റെ പാതയിൽ എത്തുന്നതിനിടെയാണ് മഴ വില്ലനായത്. മത്സരം റിസര്‍വ് ദിനമായ നാളെ തുടരും.
Bad news 😞
The rain has increased, and the teams have had to leave the field.
New Zealand: 211/5 (46.1 overs)#INDvNZ | #CWC19 pic.twitter.com/Q0sPZPkhRm
— ICC Cricket World Cup (@cricketworldcup) July 9, 2019
ഇതുവരെ അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. മാർട്ടിൻ ഗുപ്ടിൽ (1), ഹെൻറി നിക്കോൾസ് (28), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരാണ് പുറത്തായത്. 79 പന്തിൽ നിന്നാണ് വില്ല്യംസൺ അർധ സെഞ്ചുറി തികച്ചത്.
രണ്ടാം വിക്കറ്റിൽ വില്ല്യംസണും നിക്കോൾസും ചേർന്ന് നേടിയ 68 റൺസാണ് കിവീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇതിനിടെ നാൽപത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷം മഴ പെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.