അങ്ങനെ തെരഞ്ഞെടുപ്പു കഴിഞ്ഞു,വോട്ട് എണ്ണുന്നതിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ,ജയിക്കും എന്ന് പ്രതീക്ഷ ഉള്ളവര്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.തോല്‍ക്കും എന്ന് ഉറപ്പുള്ളവര്‍ എന്നത്തേയും പോലെ നുണക്കഥകളുമായി തെരഞ്ഞെടുപ്പിനോട് ഉള്ള വിശ്വാസം പോലും ഇല്ലാതെ ആകുന്ന വിധത്തില്‍ ഉള്ള പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരുന്നത് ബീഹാറിലെ സരന്‍ ,മഹാരാജ് ഗന്ജ് എന്നീ സ്ഥലങ്ങളില്‍ ഒരു ലോറി നിറയെ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടു,അത് വോട്ടെടുപ്പ് കഴിഞ്ഞു മറ്റു യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ആര്‍ ജെ ഡി -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് ഇത് കണ്ടെത്തിയത്.എന്നായിരുന്നു സന്ദേശം,കൂടെ മൂന്നു ചിത്രങ്ങളും നല്‍കിയിരുന്നു.
ആര്‍ ജെ ഡിയുടെ ഔദ്യോഗിക ട്വിറ്റെര്‍ പേജിലും ഇത് പ്രചരിക്കപ്പെട്ടു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ്യം “ഇന്ത്യ ടുഡേ “ആണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
अभी-अभी बिहार के सारण और महाराजगंज लोकसभा क्षेत्र स्ट्रोंग रूम के आस-पास मँडरा रही EVM से भरी एक गाड़ी जो शायद अंदर घुसने के फ़िराक़ में थी उसे राजद-कांग्रेस के कार्यकर्ताओं ने पकड़ा। साथ मे सदर BDO भी थे जिनके पास कोई जबाब नही है। सवाल उठना लाजिमी है? छपरा प्रशासन का कैसा खेल?? pic.twitter.com/K1dZCsZNAG
— Rashtriya Janata Dal (@RJDforIndia) May 20, 2019
ചിത്രത്തില്‍ കാണുന്ന പിക്ക് അപ്പ് വാനിന്റെ നമ്പര്‍ BR04 B9659 ഇത് ബീഹാറിലെ ചപ്ര ജില്ലയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചപ്ര ജില്ലയിലെ ജില്ല മജിസ്ട്രറ്റു സുബ്രത കുമാര്‍ സെന്നുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതാണ്.
“വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതിനു ശേഷം ലളിത് നാരായണ്‍ ബ്രാഹ്മിന്‍ സ്കൂളില്‍ നിന്നും ജില്ല സദര്‍ വെയര്‍ ഹൌസിലേക്ക് 12 വോട്ടിംഗ് മെഷീനും 12 വി വി പാറ്റും കൊണ്ട് പോയത് ഈ പിക്ക് അപ്പ് വാനില്‍ ആണ് ”
മാത്രമല്ല ഇന്ത്യ ടുഡേ പറയുന്നു,സരന്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദ്രിക റോയി യുടെ തെരഞ്ഞെടുപ്പ് എജെന്റ് ആയ പ്രൊഫ.ഡോ :ലാല്‍ ബാബു യാദവിന്റെ കത്തും പുറത്ത് വന്നിട്ടുണ്ട് ,അതില്‍ അദ്ദേഹം പറയുന്നത് “എല്ലാ നടപടി ക്രമങ്ങളും സുതാര്യമാണ് അതില്‍ താന്‍ സംതൃപ്തനാണ് എന്നാണ്”
ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചത്,ബീഹാറിലെ ലേഖകനോട് ബാബുലാല്‍ പറഞ്ഞത് വാര്‍ത്ത ഒരു തെറ്റി ധാരണയുടെ പുറത്ത് ഉണ്ടായതു ആണ് എന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.