പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയോട് അനുജനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച് ബന്ധുക്കള്‍;ജവാന്റെ മരണത്തോടെ ഭാര്യക്ക്‌ ലഭിച്ച സമ്പത്ത് പുറത്ത് പോകാതിരിക്കാന്‍ ഭര്‍തൃ വീട്ടുകാരുടെ തന്ത്രം;സഹായം തേടി പോലീസിനെ സമീപിച്ച് ജവാന്റെ ഭാര്യ!

ബെംഗളൂരു : പണത്തോട് മനുഷ്യന് ഇത്രയും ആര്‍ത്തി ഉണ്ടാകുമോ ? ഈ വാര്‍ത്ത‍ വായിച്ചാല്‍ നിങ്ങള്‍ സ്വയം ചോദിച്ചു പോകും എന്നത് സത്യം.ഈ മാസം പതിനാലാം തീയതിയാണ് കശ്മീരിലെ പുല്‍വാമയില്‍ 40 ല്‍ അധികം സി ആര്‍ പി എഫ് ജവാന്മാര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ധീരമരണം വരിച്ചത്‌. അതില്‍ കര്‍ണാടകയിലെ മാണ്ട്യ ജില്ലയിലെ എച് ഗുരു എന്നാ ജവാനും ഉള്‍പ്പെടുന്നു.

ജവാന്റെ വിധവ കലാവതി (25) യുടെ അക്കൗണ്ട്‌ നമ്പര്‍ സമൂഹ മാധ്യമങ്ങള്‍ അടക്കം പ്രചരിക്കുകയും അവരെ സഹായിക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ട് വരികയും ചെയ്തു,ഇന്‍ഫോസിസ് ഫൌണ്ടെഷന്‍ അടക്കം  ഉള്ള സംഘടനകളും വ്യക്തികളും അവരെ സഹായിക്കാന്‍ തയ്യാറായി.ഏകദേശം 5 കോടിയോളം രൂപ അവരുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത കണക്കു.

എന്നാല്‍ കലാവതിക്ക് ലഭിച്ച സഹായങ്ങള്‍ അവര്‍ക്ക് തന്നെ ബുദ്ധിമുട്ട് ആയി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.കലാവതിയുടെ ഭര്‍ത്തൃ വീട്ടുകാര്‍ തന്നോട് ഭര്‍ത്താവിന്റെ അനുജനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്‌ എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.

ലഭിച്ച ഇത്രയും തുക നഷ്ട്ടമാവാതെ കുടുംബത്തിന് തന്നെ ലഭിക്കാന്‍ വേണ്ടിയാണു ഭര്‍തൃ വീട്ടുകാരുടെ ഇങ്ങനെ ഒരു ശ്രമം.അതിനിടയില്‍ ജവാന്‍ എച് ഗുരുവിന്റെ ഭാര്യ ഗര്‍ഭിണി ആണ് എന്നുള്ള വാര്‍ത്തകള്‍ ഭര്‍തൃ വീട്ടുകാര്‍ പുറത്ത് വിട്ടു ,പിന്നീടു മെഡിക്കല്‍ ടെസ്റ്റ്‌ ന് ശേഷം അത് വ്യാജമാണെന്ന് തെളിഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍ അനുജനെ വിവാഹം കഴിക്കണം എന്നാ ഭര്‍തൃവീടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറില്ല എന്നാണ് കലാവതി അറിയിക്കുന്നത് ഇതില്‍ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഇതൊരു കുടുംബ പ്രശ്നം മാത്രമാണെന്നും ഇതില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് പരിധിയുണ്ടെന്നും മാണ്ട്യ  പോലീസ് പറയുന്ന,ഇതൊരു നിയമപ്രശ്നമാകുമ്പോള്‍ മാത്രമേ ഇടപെടാന്‍ കഴിയൂ.എന്തായാലും എച് ഗുരു മരിച്ചിട്ട് ഉള്ള മതപരമായ ചടങ്ങുകള്‍ പോലും  ഇതുവരെ പൂര്‍ത്തിയായിട്ടില്ല.അതെല്ലാം കഴിഞ്ഞതിന് ശേഷം തീരുമാനം എടുക്കാം എന്ന് സമാശ്വസിപ്പിച്ചു പോലീസ് പറഞ്ഞു വിട്ടു.

http://h4k.d79.myftpupload.com/archives/31275

http://h4k.d79.myftpupload.com/archives/31260

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us