ബന്ദിപ്പുർ കടുവാസംരക്ഷണകേന്ദ്രത്തിൽ ഉണ്ടായ കാട്ടുതീ അണച്ചു

മൈസൂരു: നിലവിൽ ബന്ദിപ്പുരിലെ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുനാട്ടി പറഞ്ഞു. ഉൾക്കാടുകളിലേക്കു വ്യാപിച്ച തീ വ്യോമസേനയുടെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ അണച്ചു. തീ നിയന്ത്രണവിധേയമായതിനാൽ ഒരു ഹെലികോപ്റ്റർ മടക്കി അയച്ചു.

കാട്ടുതീയിലുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകൾ നൽകാൻ വനംവകുപ്പിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശം നൽകി. ഗോപാലസ്വാമി ബെട്ട മേഖലയിലാണ് കാട്ടുതീ കൂടുതൽ നാശം വിതച്ചത്. തീയണയ്ക്കുന്നതിനായി ചൊവ്വാഴ്ചമാത്രം 19,000 ലിറ്റർ വെള്ളം ഹെലികോപ്റ്ററിൽ കൊണ്ടുവന്ന് ഉപയോഗിച്ചു. തിങ്കളാഴ്ച രണ്ടു ഹെലികോപ്റ്ററുകളിലായി 30,000 ലിറ്റർ വെള്ളം ഉപയോഗിച്ചിരുന്നു.

നുഗു അണക്കെട്ടിൽനിന്നുള്ള വെള്ളമാണ് തീയണയ്ക്കാൻ ഉപയോഗിച്ചത്. മൃഗങ്ങൾ ചത്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആറുദിവസങ്ങളായി തുടർന്ന തീപ്പിടിത്തത്തിൽ 6,000 ഹെക്ടർ വനഭൂമി കത്തിനശിച്ചതായാണ് വിവരം. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ കൂടാതെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും 300-ഓളം പ്രദേശവാസികളും 500 വനംവകുപ്പു ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായത്. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ വിനോദസഞ്ചാരികളുടെ വനയാത്ര(ജംഗിൾ സഫാരി) മാർച്ച് മൂന്നുവരെ നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us