ബെംഗളൂരു: ജലവിതരണ പൈപ്പിലൂടെ കീടനാശിനി കലർത്തിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചു. ഹൊന്നമ്മയാണു (65) മരിച്ചത്. യാദ്ഗീർ ജില്ലയിലെ മുദന്നൂരിൽ ജലവിതരണ പൈപ്പിലെ വാൽവിലൂടെ കീടനാശിനി കടത്തി വിട്ടതാണ് ദുരന്തത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലവിതരണം നടത്തുന്ന പൈപ്പിലെ വെള്ളം കുടിച്ചതിനെ തുടർന്ന് ഹൊന്നമ്മ രക്തം ഛർദിച്ച് ബോധരഹിതയായതായി മകൻ മൗനേഷ് പറഞ്ഞു. വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇവരുടെ ആമാശയത്തിൽ വിഷാംശമുള്ളതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ കലബുറഗി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.
കെംഭാവി പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജല സാംപികളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ആരോഗ്യ ഓഫിസർ ഡോ.ഹബീബ് റഹ്മാൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.