വീണ്ടും യാത്രക്കാരെ പെരുവഴിയിലാക്കി നമ്മ മെട്രോ;രാവിലെ 10 മുതൽ 11വരെ പർപ്പിൾ ലൈനിൽ ഗതാഗതം താറുമാറായി;അരമണിക്കൂറോളം സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ;സിഗ്നലിങ് സംവിധാനത്തെ പഴിപറഞ്ഞ് ബിഎംആർസിഎൽ.

ബെംഗളൂരു : വീണ്ടും നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം താറുമാറായി ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയായിരുന്നു സംഭവം. പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് സിഗ്നൽ ബോർഡുകളിൽ ഒന്നും തെളിയാതെയായി ട്രെയിനുകൾ വേഗത കുറഞ്ഞ് ഓടിത്തുടങ്ങി സ്റേഷനിലെത്തിയ ട്രെയിനുകൾ കൂടുതൽ നേരം നിർത്തി. ചില യാത്രക്കാർ മൂന്ന് മണിക്കൂറോളം പല സ്റ്റേഷനുകളിലും കുടുങ്ങി.

ട്രിനിറ്റിക്ക് സമീപം 155 നമ്പർ പില്ലറിന് മുകളിൽ വിള്ളൽ കണ്ടതിന് ശേഷം ഡിസംബർ 12 മുതൽ ട്രെയിനുകൾ വേഗത കുറച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. അടുത്ത ചില ദിവസങ്ങളിൽ പർപ്പിൾ ലൈനിൽ മെട്രോ ഗതാഗതം പൂർണമായും താളം തെറ്റിയിരുന്നു.

അതേ സമയം ബി എം ആർ സി എല്ലിന്റെ വിശദീകരണം ട്വിറ്റർ പേജിൽ വന്നിട്ടുണ്ട്. അവർ പറയുന്നത് പ്രകാരം സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാർ ആണ് യാത്രക്കാരെ ഇന്ന് ബുദ്ധിമുട്ടിലാക്കിയത് എന്നാണ്.

There is a technical glitch in purple line between MG Road to Biayappanahalli. Trains will be running slow till restored in this section. Hence expect delays in this line . Inconvenience regretted

— BMRCL (@cpronammametro) December 24, 2018

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us