ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്

മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി ഇപ്പോള്‍ ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്‍മ വേണമെന്നും കപില്‍ വ്യക്തമാക്കി. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹം കൂടുതല്‍ മത്സരം കളിക്കണമെന്നും കപിൽ ദേവ് പറയുകയുണ്ടായി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും കപിൽ ദേവ് പരാമർശിക്കുകയുണ്ടായി. വിരാട് വളരെ സ്‌പെഷ്യലായ വ്യക്തിയാണ്. കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍ അവര്‍ വേറെ തലത്തിലെത്തും. കോഹ്‌ലിക്ക് കഴിവും അച്ചടക്കവുമുണ്ട്. അതാണ് അയാളുടെ പ്രത്യേകതയെന്നും കപിൽ ദേവ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts