വൈകിയെങ്കിലും പൂജ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ടിസിയും;ആദ്യ ഘട്ടത്തില്‍ 7 സര്‍വീസുകള്‍;തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കും.

ബെംഗളൂരു: കര്‍ണാടക ആര്‍ ടിസി യും റെയില്‍വേ യും സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും പൂജ സ്പെഷ്യല്‍ സെര്‍വീസുകളുമായി മലയാളികളുടെ പൂജ-ദസറ അവധി ആഘോഷകരമാക്കാന്‍ കേരള ആര്‍ ടി സിയും സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചു.

ആദ്യ ഘട്ടത്തില്‍ ഏറണാകുളം,കോട്ടയം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കായി ഏഴു സര്‍വീസുകള്‍ ആണ് പ്രഖ്യാപിച്ചത്.ടിക്കറ്റ്‌ കള്‍ തീരുന്ന മുറക്ക് കൂടുതല്‍ സെര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.ഈ മാസം 16 മുതല്‍ 22 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്ളത്.

keralartc.in,redbus.in എന്നീ പോര്ട്ടലുകളിലൂടെയും മൈസുരു റോഡ്‌ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് (080-26756666),ശാന്തി നഗര്‍(080-22221755) ,പീനിയ(8762689508) എന്നിവിടങ്ങളിലെ കൌണ്ടരുകളിലൂടെയും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

സ്പെഷ്യല്‍ ബസ്സുകളുടെ ബെംഗളൂരുവില്‍ നിന്ന് ഉള്ള സമയക്രമം താഴെ.

  1. Kottayam – Eve 06.01 ,Super Deluxe ,Via Kozhokode,Fare : Rs.982
  2. Ernakulam -Eve 06.29,Super Deluxe,Via Kozhikode,Fare :Rs.873
  3. Thrissur-Night-07.14,Super Deluxe,Via Kozhikode,Fare:Rs.785
  4. Kozhikode-Night 09.19,Super Deluxe,Via Mananthavady,Fare;Rs.642
  5. Kozhikode-Night 09;44,Express,Via Mananthavady,Fare:Rs.505.
  6. Kannur-Night 09:03,Express,Via Iritty,Mattannur,Fare:Rs.522
  7. Payyannur-Night 10:16,Express,Via Chrupuzha, Fare:Rs.566

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us