ഹാള്‍ തരില്ലെന്ന ബാര്‍ അസോസിയേഷന്‍റെ നിലപാടിനെ പൊളിച്ചടുക്കി കളക്ടര്‍

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ ജാതിമതഭേദമന്യേ എല്ലാവരും ഒത്തു നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ബാര്‍ അസോസിയേഷന്‍റെ നിലപാട് വളരെ മോശമെന്നല്ലാതെ എന്ത് പറയാന്‍. ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ്യ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍റെ ഈ നിലപാട്.

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാത്തത് കൊണ്ടാണ് ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുനല്‍കാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ മുറികള്‍ തുറന്ന് നല്‍കാന്‍ തൃശൂരിലെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെയാണ് തൃശ്ശൂര്‍ കളക്ടര്‍ ടി.വി. അനുപമ ഐഎഎസ്‌ നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചത്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി കളക്ടറേറ്റില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തിലാണിത്. സിവില്‍ സ്റ്റേഷനിലെ അസോസിയേഷന്‍റെ മുറികള്‍ തുറന്നുനല്‍കാന്‍ ബാര്‍ അസോസിയേഷന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് പൂട്ടു പൊളിച്ച് സാധനങ്ങള്‍ സൂക്ഷിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.

തമിഴ്‌നാട്ടില്‍നിന്ന് സഹായമായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും ഈ മുറികളില്‍ സംഭരിച്ചു. ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ താല്‍പര്യക്കുറവ് കാണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ജോസ് മേച്ചേരി അറിയിച്ചു. താക്കോല്‍ കൊടുക്കാന്‍ കഴിയാതിരുന്നത് ജീവനക്കാരന്‍ ആ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്‍റെ പൂര്‍ണസഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us