ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരം; ദുരന്തപ്പെയ്ത്തില്‍ ഇന്ന് മാത്രം പൊലിഞ്ഞത് 13 ജീവനുകള്‍

ചെങ്ങന്നൂര്‍: പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഓതറ പുതുക്കുളങ്ങരയില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ ഒരു മൃതദേഹം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവല്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തനം തുടരുന്ന പാണ്ടനാട്‌ ഇല്ലിക്കല്‍ ഭാഗത്തുനിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍പേര്‍ അപകടാവസ്ഥയില്‍ പെട്ടിട്ടുണ്ടോയെന്ന നിരീക്ഷണത്തിലാണ് സൈനികരും മറ്റ് രക്ഷാപ്രവര്‍ത്തകരും.

മൂവാറ്റുപുഴ പോത്താനിക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ മാനുവല്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിക്കഴിഞ്ഞു. മറ്റ് രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതോടെ മഴക്കെടുതിയില്‍ ഇന്ന് മാത്രം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ചെങ്ങന്നൂരില്‍ അടിയന്തര സഹായത്തിനായി ഈ നമ്പരുകളില്‍ ബന്ധപ്പെടാം

ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍:

9495003640
9495003630
8547611801
9605535658
8301093227
9400536261
9446727290
8848225104
9447453244

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us