ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. അര്‍ധരാത്രിയില്‍ ജനാധിപത്യത്തിലേക്ക് ഉണര്‍ന്നെണീറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യമെങ്ങും ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ ചെങ്കോട്ട പ്രസംഗമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബി.ആര്. അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മള് ഉറപ്പുവരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയില്‍ വികസിക്കാനാകുവെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.PM Narendra Modi unfurls the tricolour at Red Fort. #IndiaIndependenceDay pic.twitter.com/sTogztX64z
— ANI (@ANI) August 15, 2018