ബ൦ഗളൂരു: തടി കുറച്ചില്ലെങ്കില്‍ പണി പോകുമെന്ന് പോലീസുകാര്‍ക്ക് താക്കീതുമായി കര്‍ണ്ണാടക എഡിജിപി ഭാസ്കര്‍ റാവു.
അനുവദനീയമായതിലും അധികം തൂക്കമുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തടി കൂടി പണിയെടുക്കാനാവാതെ സര്‍വ്വീസിലുള്ളവര്‍ ആരോഗ്യവും ദൃഡതയുമുള്ള ശരീരത്തിലേയ്ക്കെത്തിയില്ലെങ്കില് സസ്പെന്ഷന് നല്‍കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമുള്ള പൊലീസ് സേനയെയാണ് രാജ്യത്തിനാവശ്യം. സേനയുടെ ഭക്ഷണക്രമം പരിഷ്ക്കരിക്കുമെന്നും കൂടുതല്‍ വ്യയാമ മുറകള്‍ ആവിഷക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഫിറ്റ്നസ് പരീക്ഷകളും പാസ്സായി പോലീസ് സേനയിലേയ്ക്കെത്തുന്നവര് പിന്നീട് ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ഇത്തരത്തില്‍ അനാരോഗ്യരായി വണ്ണക്കൂടുതലോടെ തുടരുന്നത് സേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനാല്‍ സ്വന്തം ജോലി മികച്ചതാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രചോദനമാകുന്നതിനും വണ്ണം കുറയ്ക്കണമെന്നാണ് കര്‍ശന നിര്‍ദേശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.