നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പ്രതിമാസം ഒരുകോടിയിലേറെ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി. ആഭ്യന്തര വിപണിയെ ലക്ഷ്യമാക്കിയുള്ള നിര്‍മ്മാണമാണ് ഇവിടെ നടക്കുക.
ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണെന്നും 32 കോടി ആളുകള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ഉദ്ഘാടന ചടങ്ങില്‍ മോദി പറഞ്ഞു.
South Korean President Moon Jae-in and PM Narendra Modi inaugurate Samsung mobile factory in Noida-the world's largest mobile factory pic.twitter.com/9jwIXdxjXh
— ANI UP/Uttarakhand (@ANINewsUP) July 9, 2018
ഫാക്ടറിയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്നും ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ഡല്‍ഹി മേട്രോയിലാണ് എത്തിയത്. മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും ഉള്‍പ്പെടുന്ന ഡല്‍ഹി-നോയിഡ മെട്രോ പാതയിലെ അക്ഷര്‍ധാം ക്ഷേത്ര പശ്ചാത്തലം വരുന്ന ചിത്രവും മോദി ട്വിറ്ററില്‍ പങ്കുവെച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.On board the world-class Delhi Metro with President Moon Jae-in. We are headed to Noida…do not miss the iconic Akshardham Temple in the background! @moonriver365 pic.twitter.com/g0J40lRb7t
— Narendra Modi (@narendramodi) July 9, 2018