രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് പുത്തന്‍ തന്ത്രമൊരുക്കി അമിത്ഷാ

ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ലക്ഷ്യവുമായി ബിജെപി. മോദി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള ജനോപകാരപ്രദമായ നടപടികള്‍ ഉയര്‍ത്തിക്കാണിച്ച് സംസ്ഥാനത്ത് യാത്ര സംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം തയ്യാറെടുക്കുന്നത്.

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ബിജെപി രംഗത്തിറങ്ങുന്നത്. വസുന്ധര രാജസിന്ധ്യയുടെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. അടുത്തിടെ നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത പരാജയമേറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യാത്ര സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ടിഡിപിയുമായി ബന്ധം വേര്‍പിരിഞ്ഞ ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനമായി. ഇതിനായി മൂന്ന്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ നിയോഗിക്കാനും അമിത്ഷാ ചുമതലപ്പെടുത്തി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങളും ആവിഷ്കരിക്കാന്‍ പ്രമുഖ നേതാക്കളായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരെ നിയോഗിക്കാനും അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us