ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഈ മാസം 29 മുതൽ ജൂണ്‍ രണ്ടു വരെയാണ് സന്ദർശനം. സന്ദർശനത്തിനിടയിൽ ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളുമായി സാന്പത്തിക, പ്രതിരോധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇന്തോനേഷ്യയിൽ ആദ്യമായും സിംഗപ്പൂരിൽ രണ്ടാമതുമാണ് മോദി സന്ദർശനം നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയത്.
Read MoreMonth: May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ സമാപിക്കും
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. നാളത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും. കുടുബയോഗങ്ങള്‍ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും. വിജയത്തില്‍ കുറഞ്ഞൊന്നും ഇവിടെ ഇടതുപക്ഷം പ്രതീക്ഷികുന്നില്ല. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടരുതെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആഗ്രഹം. അട്ടിമറി വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. ബി.ജെ.പിയാകട്ടെ ഇരുമുന്നണികളെയും അമ്പരപ്പിച്ച നേട്ടം കരസ്ഥമാക്കുമെന്നാണ് അവകാശപ്പെടുന്നത്.
Read Moreറംസാന്‍ അവധിക്ക് നാട്ടില്‍ പോകാന്‍ 30 സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരളആര്‍ടിസി.
ബെംഗളൂരു : റംസാന്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്കായി കേരള ആർടിസി ബെംഗളൂരുവിൽനിന്നു മൂന്നു ദിവസങ്ങളിലായി 30 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. ജൂൺ 13 മുതൽ 15 വരെ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവർക്കായി 15 മുതൽ 17 വരെ നാട്ടിൽനിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്പെഷലുകൾ ഉണ്ടായിരിക്കും. അനുവദിച്ച സീറ്റുകള്‍ എല്ലാം തീരുകയാണെങ്കില്‍ തിരക്കനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ…
Read Moreകൊഹ്‌ലിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്യൂവൽ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് മോദി ഏറ്റെടുത്തതിനു പിന്നാലെയാണ് ഫ്യൂവൽ ചലഞ്ചുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. കോഹ്ലിയുടെ ചലഞ്ച് ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഇതാ മറ്റൊരു ചലഞ്ച്. ഇന്ധന വില കുറയ്ക്കുക. അല്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തി കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു കേന്ദ്ര കായികവകുപ്പ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡാണ് ഫിറ്റ്നസ്…
Read Moreകുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടുന്നു….
ബംഗളൂരു: കർണാടകയിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടുന്നു. നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പിനു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. ഇന്ന് ഉച്ചയ്ക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്. ബംഗളൂരു നഗരത്തിൽനിന്നുള്ള എംഎൽഎയായ സുരേഷ്കുമാർ അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ആർ. രമേശ്കുമാറും എസ്. സുരേഷ്കുമാറും ഇന്നലെ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15നാണു തെരഞ്ഞെടുപ്പ്. 1994-1999…
Read Moreപോലീസ് വാന്‍ തട്ടി രണ്ടരവയസ്സുള്ള കുഞ്ഞിനു ദാരുണാന്ത്യം..!
ബെംഗലൂരു : കര്‍ണ്ണാടക റിസര്‍വ്വ് പോലീസിന്റെ വാഹനമിടിച്ചു രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു …ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ യശ്വന്തപുരത്തുള്ള അക്ഷയ് നഗറിലായിരുന്നു സംഭവം നടന്നത് ..തമിഴ്നാട് സ്വദേശിയായ തമിഴ് നാട് സ്വദേശിയായ വെട്രിവെലിന്റെ മകന്‍ ഗിരി പ്രകാശാണ് അപകടത്തില്‍ മരിച്ചത് .. വര്‍ഷങ്ങളായി ഇവിടെ താമസമാക്കിയിരുന്നു വെട്രിവെലിന്റെ കുടുംബം .അക്ഷയ് നഗറിലെ പലവ്യന്ജനക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ മകനെയും കൂട്ടി എത്തിയ സമയത്തായിരുന്നു അപകടം സംഭവിച്ചതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു …സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്ന പിതാവ് റോഡിലേക്ക് നീങ്ങിയ കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ….തന്മൂലം അപകടം…
Read Moreലാല്‍ബാഗ് മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം : പ്രമുഖ മെട്രോ സ്റെഷനുകളിലും സ്റ്റാളുകള്‍ ക്രമീകരിക്കും ..!
ബെംഗലൂരു : ‘പഴങ്ങളുടെ രാജാവ് ‘എന്നറിയ പ്പെടുന്ന മധുരമൂറുന്ന മാമ്പഴങ്ങളുടെ സീസണ്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ് … പക്ഷെ ഇത്തവണ ഫലങ്ങളുടെ ലഭ്യതയ്ക്ക് അല്‍പ്പം താമസം നേരിട്ടത് മാത്രമല്ല , കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വിപണിയില്‍ കുറവും വന്നിട്ടുണ്ട് …പക്ഷെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ലാല്‍ ബാഗ് ബോട്ടാനിക്കല്‍ മാമ്പഴ മേളയ്ക്ക് വന്‍ സ്വീകാര്യതയാണ് ഉദ്യാന നഗരിയില്‍ എല്ലായ്പോഴും ലഭിക്കുന്നത് …പ്രത്യേകിച്ച് രാസ വസ്തുക്കളുടെ ഉപഭോഗമില്ലാത്ത ഏറ്റവും നല്ല ഫ്രഷ് മാങ്ങ ലഭിക്കുന്നു എന്നത് തന്നെയാണ് അവിടെയുള്ള സ്റ്റാളുകള്‍ക്ക് ജനപ്രിയമേറുന്നത് …ഇത്തവണ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള…
Read Moreനിപ്പ വൈറസ് :നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചു ..!
ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ മംഗലൂരുവില്‍ ഇരുപതുകാരിക്ക് നിപ്പ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ രോഗികളെ പ്രത്യേകം ചികിത്സിക്കാന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു …രാജീവ് ഗാന്ധി ഹെല്‍ത്ത് ഇന്‍സ്റ്റിട്യൂട്ട് , കെ സി ജനറല്‍ ഹോസ്പിറ്റല്‍ ,വിക്ടോറിയ എന്നിവിടങ്ങളിലാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത് …മംഗലൂരുവില്‍ സ്ഥിതീകരിച്ച യുവതിക്ക് പുറമേ മറ്റൊരു 75കാരനും ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് …യുവതിയുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്കായി മണിപ്പാല്‍ വൈറല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചിട്ടുണ്ട് …എന്നാല്‍ ചികിത്സകള്‍ ഫലിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായ പ്പെട്ടു .. …
Read More25 ആം വാര്‍ഷികം പ്രമാണിച്ച് രണ്ടു ഫ്രീ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം വൈറല്‍ : ഫേക്ക് ന്യൂസില്‍ പുലിവാല് പിടിച്ചു കമ്പനി
ന്യൂഡല്‍ഹി : ഇരുപത്തിയഞ്ച് വര്‍ഷത്തെ എയര്‍ലൈന്‍സ് സേവനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ജെറ്റ് എയര്‍ വെയ്സ് കമ്പനിയുടെ പേരില്‍ വ്യാജ സന്ദേശം വൈറലാവുമ്പോള്‍ സംഭവം അപ്പാടെ നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് കമ്പനി …രാജ്യത്തുടനീളം ഈ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ ഉത്തരം പറഞ്ഞു മടുത്തിരിക്കുകയാണ് കമ്പനി ..ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു .. എന്നാല്‍ ചിലര്‍ ഇതിന്റെ സത്യാവസ്ഥ മുന്പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട് ..സൂക്ഷിച്ചു വായിച്ചാല്‍ ജെറ്റ് എയര്‍വേയ്സ് സ്പെല്ലിംഗില്‍ തന്നെ അതിന്റെ കൃത്രിമത്വം ബോധ്യമാവുമെന്നുള്ള…
Read Moreപട്ടാപ്പകല്‍ നരവേട്ട:കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഘത്തിലെന്നു സംശയിച്ചു രാജസ്ഥാന്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നു ..സംഭവം നഗര മധ്യത്തില്‍ …!
ബെംഗലൂരു :കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തില്‍ പെട്ടതെന്നു സംശയിച്ചു ചാമരാജ് പേട്ട് സ്റേഷന്‍ പരിധിയില്‍ രംഗനാഥ ടാക്കീസിന് സമീപം രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ ജനക്കൂട്ടം തല്ലികൊന്നു …പാന്‍ വില്പ്പനകാരനായ കലുറാം (26)ആണ് കൊല്ലപ്പെട്ടത് ….! ഇരുമ്പ് വടികളും ,ക്രിക്കറ്റ് ബാറ്റുമുപയോഗിച്ചു മാരകമായി മര്‍ദ്ധനമേറ്റു അവശനായ യുവാവിനെ, ഒടുവില്‍ പോലീസെത്തിയാണ് ആശുപത്രിയിലെത്തിക്കുന്നത് …പക്ഷെ വഴിമധ്യേ മരണം സംഭവിച്ചിരുന്നു …. വാട്സ് ആപ് സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ഒരു സമൂഹത്തെ എത്രത്തോളം സ്വാധീനം ചെലുത്തുമേന്നതിനു ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഈ അടുത്ത് സംഭവിച്ച കൊലപാതകം എന്ന്…
Read More