ബെംഗലൂരു : കെ എസ് ആര് ടി സി പരിസരങ്ങളില്‍ നിരോധിച്ച പുകവലി നിയമം മൂലം കുടുങ്ങിയവരുടെ കണക്കുകള്‍ പുറത്തു വിട്ടു കോര്പ്പറേഷന് ..കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.14 ലക്ഷം യാത്രക്കാരെയാണ് പുകവലിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്നത് ..ഈ ഇനത്തില്‍ ഏതാണ്ട് രണ്ടര കോടിയോളം രൂപ കോര്‍പ്പറേഷനു വന്നു ചേര്‍ന്നിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി ….
കണക്കുകള്‍ അനുസരിച്ച് നിരോധിക്കപ്പെട്ട ബസ് സ്റേഷന് പരിധിയില്‍ പുക വലിച്ചാല്‍ 200 രൂപയാണ് ഈ ഇനത്തില്‍ പിഴ നല്‍കേണ്ടി വരുന്നത് ..അതെ സമയം പുകവലിക്കെതിരെ ബോധവത്കരണ പരിപാടികള്‍ കെ എസ് ആര് ടി സിയുടെ നേത്രുത്വത്തില്‍ നടത്താറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി ..ആന്റി ടുബാക്കോ പോസ്റ്ററുകളടക്കം ബസിലും ,സ്റേഷന് പരിസരങ്ങളിലും സ്ഥാപിച്ചു കൊണ്ടായിരുന്നു നീക്കങ്ങള്‍ ..കഴിഞ്ഞ ദിവസം ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൌജന്യ ശ്വാസ കോശ സംബന്ധ പരിശോധന ക്യാമ്പ് നാരായണ സേവ ശാന്തന് ട്രസ്റ്റുമായി സഹകരിച്ചു നടത്തുകയുണ്ടായി…!