മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജിവിതം പ്രമേയമാക്കി നാഗ് അശ്വിന് സംവിധാനം ചെയ്ത മഹാ നടിക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം ..വേദിയില്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെയടക്കം സാന്നിധ്യത്തില്‍ ചിത്രത്തിലെ നായികാ കീര്‍ത്തി സുരേഷിനേയും അണിയറ പ്രവര്‍ത്തകരെയും പ്രത്യേകം ആദരിച്ചു …സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ടേശ്വരി പ്രത്യേകം അതിഥി ആയിരുന്നു ..
അമരാവതിയുടെ വികസനത്തിനായി തങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്നും അന്‍പത് ലക്ഷം രൂപ നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു ….ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു സാവിത്രി ..തമിഴ് തെലുങ്ക് ഭാഷകളില്‍ ഏകദേശം 250 ലേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു ..അന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ ഒരു സ്ത്രീക്ക് ഉണ്ടായിരുന്ന നിരവധി വെല്ലുവിളികളെ അതിജീവിച്ചു അവര്‍ സിനിമയുടെ മുഖ്യധാരയില്‍ എത്തിച്ചേര്‍ന്നു …
കീര്‍ത്തി സുരേഷിനെ കൂടാതെ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട് ..കൂടാതെ സാമന്ത ,വിജയ് ദേവര എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത് .തമിഴില്‍ ‘നടികര്‍ തിലകം ‘ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത് …ഇതിനോടകം തന്നെ വളരെ മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങി ..
അതേസമയം എല്ലാ ബയോപിക് ചിത്രങ്ങള്‍ക്കും സംഭവ്യമാകുന്ന ചില വിവാദങ്ങളും ‘മഹാ നടി ‘ചുറ്റി പറ്റി ഉയര്‍ന്നു കേട്ടിരുന്നു ..പ്രധാന കഥാപാത്രമായ ജെമിനി ഗണേശന്റെ ജീവിതത്തില്‍ കൃത്രുമത്വം നിഴലിച്ചു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകള്‍ ഡോ .കമല സെല്‍വരാജ് രംഗത്ത് വന്നിരുന്നു ..സാവിത്രിയെ വെള്ള പൂശുന്ന അണിയറക്കാര്‍ തന്റെ പിതാവിനെ പക്ഷെ ചില വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രീകരിച്ചതെന്നു അവര്‍ ആരോപണം ഉയര്‍ത്തി …