ബെംഗലൂരു : നിപ്പ വൈറല്‍ പനി കേരളത്തില്‍ പടരുന്നുവെന്ന സാഹചര്യത്തില്‍ കേരളത്തിലെയ്ക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ണ്ണാടക ,ഹൈദരാബാദ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ … പ്രത്യേകിച്ച് കോഴിക്കോട് ഉള്‍പ്പടെ മലബാര്‍ ഭാഗത്തേയ്ക്ക് പോകുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കുന്നത്….
ഇതുമായി ബന്ധപ്പെട്ടു പല ജില്ലകള്‍ തോറും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യവകുപ്പുകള്‍ …..! സഞ്ചാരികളടക്കം ഈ സീസണില്‍ ധാരാളം പേര്‍ കേരളത്തിലേക്ക് യാത്ര നടത്തുന്ന സമയം കണക്കിലെടുത്തുകൊണ്ടാണു ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതെന്നു അധികൃതര്‍ അറിയിച്ചു ..കൂടാതെ ഭക്ഷണ രീതികളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു …കേടു കൂടിയ പഴ വര്‍ഗ്ഗങ്ങളും , മംസാഹരങ്ങളില്‍ പന്നിയിറച്ചി മുതലായവയും കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കാനും ജനങ്ങളോട് നിര്‍ദ്ദേശം നല്‍കി ….
അതെ സമയം മാംഗ്ലൂരില്‍ നിപ്പ പനി സംശയയത്തെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ക്ക് രോഗമില്ല എന്ന സ്ഥിതീകരണമാണു ആരോഗ്യ വകുപ്പ് നല്‍കുന്നത് …കഴിഞ്ഞ ദിവസം കൂടുതല്‍ പരിശോധനയ്ക്ക് മണിപ്പാല്‍ വൈറോളജി സെന്ററിലേക്ക് അയച്ച സാമ്പിളുകള്‍ നെഗറ്റീവ് ആയ സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിചേര്‍ന്നത് …