ന്യൂഡല്‍ഹി : ഇരുപത്തിയഞ്ച് വര്‍ഷത്തെ എയര്‍ലൈന്‍സ് സേവനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ജെറ്റ് എയര്‍ വെയ്സ് കമ്പനിയുടെ പേരില്‍ വ്യാജ സന്ദേശം വൈറലാവുമ്പോള്‍ സംഭവം അപ്പാടെ നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് കമ്പനി …രാജ്യത്തുടനീളം ഈ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ ഉത്തരം പറഞ്ഞു മടുത്തിരിക്കുകയാണ് കമ്പനി ..ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു ..
എന്നാല്‍ ചിലര്‍ ഇതിന്റെ സത്യാവസ്ഥ മുന്പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട് ..സൂക്ഷിച്ചു വായിച്ചാല്‍ ജെറ്റ് എയര്‍വേയ്സ് സ്പെല്ലിംഗില്‍ തന്നെ അതിന്റെ കൃത്രിമത്വം ബോധ്യമാവുമെന്നുള്ള ട്വിട്ടര്‍ സന്ദേശങ്ങളും വ്യാപകമാണ് ..വ്യാജ സന്ദേശമയച്ചു കബളിപ്പിക്കപെട്ടതില്‍ പ്രമുഖരും ഏറെയാണ് ..ഇത്തരത്തില്‍ ധാരാളം മെസേജുകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ..തുടര്‍ന്ന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു നീങ്ങുമ്പോള്‍ പല തരത്തിലുള്ള സൈറ്റുകളിലേക്ക് നിര്‍ദ്ദേശിക്കുകയും…പണമിടപാട് സമ്പന്ധിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സൈബര്‍ രംഗത്തെ വിദഗ്ദര്‍ ഉപദേശിക്കുന്നു ….