ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ മംഗലൂരുവില്‍ ഇരുപതുകാരിക്ക് നിപ്പ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ രോഗികളെ പ്രത്യേകം ചികിത്സിക്കാന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു …രാജീവ് ഗാന്ധി ഹെല്‍ത്ത് ഇന്‍സ്റ്റിട്യൂട്ട് , കെ സി ജനറല്‍ ഹോസ്പിറ്റല്‍ ,വിക്ടോറിയ എന്നിവിടങ്ങളിലാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത് …മംഗലൂരുവില്‍ സ്ഥിതീകരിച്ച യുവതിക്ക് പുറമേ മറ്റൊരു 75കാരനും ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് …യുവതിയുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്കായി മണിപ്പാല്‍ വൈറല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചിട്ടുണ്ട് …എന്നാല്‍ ചികിത്സകള്‍ ഫലിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായ പ്പെട്ടു ..
അതേസമയം , നിപ്പ വൈറസിന്റെ സുഖപ്പെടുത്തുന്ന ആയുര്‍വ്വേദ മരുന്നുകള്‍ എന്നാ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മറ്റും പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിച്ചു ..കഴിഞ്ഞ ദിവസങ്ങളില്‍ പാരിജാതത്തിന്റെ ഇലകളും മറ്റും നിപ്പ വൈറല്‍ പനി സുഖപ്പെടുത്തുന്നതായി വാട്സ് ആപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇതുവരെയും വൈറല്‍ പനിക്ക് യാതൊരു വിധ വാക്സിനും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു ..ഇത്തരത്തില്‍ ജനങ്ങളുടെ ഏതു തരം സംശയ നിവാരണത്തിനും ആരോഗ്യ വാണി ഹെല്‍പ്പ് ലൈന്‍ നമ്പറായ 104 ല്‍ ബന്ധപ്പെടുവാനും നിര്‍ദേശം നല്‍കി …