ബംഗളൂരു: പൊതുവേ പറഞ്ഞതെല്ലാം പാലിച്ചിട്ടുള്ള ആളാണ് യെദ്യൂരപ്പ. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്സിറ്റ് പോള്‍ ഫലത്തെപ്പോലും തള്ളിക്കളഞ്ഞ് താന്‍ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തന്നെയായിരുന്നു വോട്ടെണ്ണലിന് ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ യെദ്യൂരപ്പ പ്രഖ്യാപിച്ചത്.
എന്നാല്‍ യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്നം കാണലെന്ന് പറഞ്ഞ് പുച്ഛിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്താ കണ്ടത് പറഞ്ഞത് പാഴ്വാക്കല്ല എന്ന് തെളിയിച്ചുകൊണ്ട് ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെ ദുരുപയോഗപ്പെടുത്തി മെയ് 17ന് തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
എന്നാല്‍ പാലിക്കാതെ പോയ ഒരു വാക്കുണ്ടായിരുന്നു സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നും ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ വാക്ക് അത് പാലിക്കാന്‍ പറ്റാതെ വികാരഭരിതനായി രാജിവെച്ച് പടിയിറങ്ങേണ്ടി വന്നു യെദ്യൂരപ്പയ്ക്ക്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശ വാദം ഉന്നയിച്ചാണ് യെദ്യൂരപ്പ അധികാരത്തിലേറിയത്.
ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് കഴിയുമെന്നിരിക്കെയായിരുന്നു ഗവര്‍ണ്ണറുടെ പക്ഷപാതപരമായ ഇടപെടലിലൂടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി പദം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസമാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷവും യെദ്യൂരപ്പ പുലര്‍ത്തിയിരുന്നത്. പക്ഷെ വെറും 55 മണിക്കൂര്‍ മാത്രമിരുന്ന് വിശ്വാസവോട്ടടെുപ്പിന് മിനുട്ടുകള്‍ ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാതെ മൂന്നാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെക്കുന്നത്.
എന്തായാലും ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി.എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു എന്നത് വലിയൊരു സത്യമാണ്. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ജനതാദളിന്റെയും, കോണ്‍ഗ്രസിന്റെയും പ്രമാദത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് മറ്റൊന്നുമായിരുന്നില്ല അതും യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.