ബെംഗലൂരു : ബെംഗലൂരു -മൈസൂര്‍ നൈസ് റോഡില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു നിയന്ത്രണം തെറ്റിയ ലോറി കാറില്‍ ഇടിച്ചു അപകടം സംഭവിക്കുന്നത് ..മറ്റൊരു വാഹനത്തെ വേഗത്തില്‍ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപം മൂവരും സഞ്ചരിച്ചിരുന്ന കാറില്‍ കൂട്ടിയിടിക്കുന്നത് …എച് ബി ആര്‍ ലേ ഔട്ട് നിവാസികളായ രാജേഷ് (23),ധനശേഖര്‍ (25) ഹേമന്ത് (20)എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു..!
അപകടം നടന്ന ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു ..ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും പോലീസെത്തിയ ശേഷം വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത് ….ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി …നന്ദി ഇന്ഫ്രാസ്ട്രകച്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് നേതൃത്വത്തിലുള്ള സ്വകാര്യ ആറു വരി ടോള്‍ പാതയാണ് ‘നൈസ് ‘ റോഡ് എന്ന് അറിയപ്പെടുന്നത് .. ധാരാളം അപകടങള്‍ ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .. രാത്രിയിലാണ് ഏറെയും സംഭവിക്കുന്നത് കഴിഞ്ഞ മാസം അനെക്കലില്‍ നിന്നും ബെംഗലൂരുവിലേക്ക് കാറില്‍ വന്ന മൂന്നു വിദ്യര്‍ത്ഥിനികള്‍ അപകടത്തില്‍ മരിച്ചിരുന്നു ..ചെറിയ കാറുകളെ അശ്രദ്ധയോടെ സമീപിക്കുന്ന വലിയ വാഹനങ്ങളില്‍ നിന്നാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് പോലീസ് പറയുന്നു ..