മംഗലാപുരം : തൃശൂര്‍ സ്വദേശിനിയായ യുവതിയെ പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ മാതാവിന്റെ അറിവോടെ വീട്ടു തടങ്കലിലാക്കി മര്‍ദ്ദിച്ചു .. സംഭവം പുറത്തറിഞ്ഞത് ഫേസ് ബുക്ക് ലൈവിലൂടെ ..ഒടുവില്‍ കോടതി ഇടപെടുകയും ,തുടര്‍ന്ന്‍ മംഗലാപുരം പോലീസ് യുവതിയെ മോചിപ്പിച്ചു ….കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ..24 കാരിയായ അഞ്ജലി പ്രകാശ് എന്ന യുവതി മംഗലാപുരത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് കഴിഞ്ഞ സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായി ആയി ജോലി ചെയ്യുന്ന വേളയിലാണ് മനാസ് എന്ന യുവാവുമായി പ്രണയത്തിലാവുന്നത് …
യുവതിയുടെ പരേതനായ പിതാവിന്റെ മുന്‍ സുഹൃത്ത് കൂടിയായിരുന്നു യുവാവ് ..എന്നാല്‍ അദേഹത്തിന്റെ മരണത്തോടെ മാതാവ് ഈ ബന്ധം എതിര്‍ക്കുകയും ഏതുവിധേനയും കുട്ടിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ സ്ഥലത്തെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള കൌണ്‍സിലിംഗ് സെന്റര്‍ വഴി നടത്തുകയും ചെയ്തു …തുടര്‍ന്ന്‍ ആഴ്ചകള്‍ക്ക് മുന്പ് യുവതിയെ മാതാവിന്റെ നേതൃത്വത്തില്‍ രഹസ്യമായി മംഗലാപുരത്തെ വസതിയിലേക്ക് നീക്കി ..രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവാവുമായി അവസാനം അഞ്ജലി സംസാരിച്ചത് … തുടര്‍ന്ന്‍ യുവതിയുടെ തിരോധാനം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതിയും നല്‍കിയിരുന്നു ..
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടു തടങ്കലിലെ ക്രൂരത വിവരിച്ചു യുവതി സോഷ്യല്‍ മീഡിയ വഴി ലൈവില്‍ വരുന്നത് …ശേഷം തന്റെ ബന്ധുവിനു ഷെയര്‍ ചെയ്ത വീഡിയോയടക്കം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് … യുവതിയുടെ പേരില്‍ വര്‍ഷങ്ങള്‍ മുന്‍പ് മാനസികാരോഗത്തിനു ചികിത്സ നേടിയെന്ന ഡോക്ടറുടെ വ്യാജ സര്ട്ടിഫിക്കറ്റു വീട്ടുകാര്‍ തരപ്പെടുത്തിയിരുന്നതായി വെളിവാക്കപ്പെട്ടു ..
ഇത്തരം നീക്കത്തിലൂടെ ഇരുവരുടെയും ബന്ധം തകര്‍ക്കാനായിരുന്നു നീക്കം .. അഞ്ജലിയെ മംഗലാപുരത്ത് പാര്‍പ്പിച്ചിരുന്ന വേളയില്‍ സന്ദര്‍ശിച്ച കൂട്ടുകാരിയുടെ മൊഴിയില്‍ , അത്യന്തം ആരോഗ്യ നില വഷളായ നിലയിലാണ് യുവതിയെ താന്‍ കണ്ടിരുന്നതെന്നും നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു ….സ്ഥലത്തെ ‘രാഷ്ടീയ സംഘടനയുടെ’ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് മാതാവ് പ്രവര്‍ത്തിച്ചിരുന്നതെന്നും ,നിരവധി തവണ ഇവര്‍ യുവതിയെ കൌണ്‍സിലിംഗിനു വിധേയമാക്കിയതായും കോടതിയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ് …..
യുവതിയെ മോചിപിച്ച ശേഷം താല്‍ക്കാലികമായി സ്ത്രീസുരക്ഷ സംഘടന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലേക്ക് നീക്കി …