ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എഐസിസി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. വ്യാജ വാര്‍ത്താ ഫാക്ടറികളില്‍ നിന്ന് വരുന്ന ഇത്തരം നുണകള്‍ വിശ്വസിക്കരുതെന്നും സിദ്ധരാമയ്യ സൂചിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഒരു വിവരവും എഐസിസി പുറത്തുവിട്ടിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജി. പരമേശ്വരയും മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയും പങ്കെടുക്കുന്ന സ്‌ക്രീനിംഗ്…
Read MoreMonth: April 2018
“ഇലക്ട്രോണിക് സിറ്റിയിൽ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു” ഈ വാർത്ത ഷെയർ ചെയ്യാൻ തിരക്ക് കൂട്ടുന്നതിന് മുൻപ് ഇതൊന്ന് വായിക്കുക.
ബെംഗളൂരു :കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശവും അതിനോടനുബന്ധിച്ചുള്ള വീഡിയോയുമാണ് ഈ വാർത്തക്ക് ആധാരം.ആദ്യം വാട്സ് ആപ്പിലും പിന്നീട് ട്വിറ്ററിലും ഫേസ് ബുക്കിലുമായി പങ്കുവക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്ത പറയുന്നത്, ഇലക്ട്രോണിക് സിറ്റിയിൽ ഒരു റോയൽ എൻഫീൽഡ് ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരണപ്പെട്ടു എന്നാണ്, കൂടെയുള്ള വീഡിയോയിൽ കത്തിക്കരിഞ്ഞ ഒരു ബൈക്കും കൂടെ അതേ അവസ്ഥയിൽ ഉള്ള ഒരു ജഡവും കാണാം.എന്താണ് ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്ന് നോക്കാം. ഇപ്പോൾ ബെംഗളൂരുവിൽ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ്…
Read Moreസംശയം വേണ്ട മോഹൻലാൽ വരും…
തൃശൂര്‍: മോഹൻലാൽ വരുമോ ഇല്ലയോ എന്നുള്ള സംശയം വേണ്ട… നിശ്ചയിച്ച് ഉറപ്പിച്ച വിഷുവിന് തന്നെ മോഹൻലാൽ സിനിമ തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. പരാതിക്കാരനായിരുന്ന കലവൂർ രവികുമാറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് പരാതി തീർപ്പാക്കിയതെന്നാണ് അറിയുന്നത്. ‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന കലവൂറിന്‍റെ പരാതിയിലായിരുന്നു കോടതി നടപടി. . എന്നാല്‍ ആരോപണം സംവിധായകന്‍ സജിദ് തള്ളിയിരുന്നു. നടന്ന കാര്യങ്ങള്‍ വ്യക്തമാക്കി സജിദ് യാഹിയ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.
Read Moreഗ്രാന്‍ഡ് റിലീസിന് ഒരുങ്ങി ‘കമ്മാര സംഭവം ‘ വിഷുവിനു തിയറ്ററില്‍ എത്തുന്ന ചിത്രം 200 സ്ക്രീനുകളില്‍ ..
പതിനാറു കോടി മുതല്‍ മുടക്കില്‍ വിഷുവിനു തിയേറ്ററില്‍ എത്തുന്ന ‘കമ്മാര സംഭവം ‘ പ്രമേയം കൊണ്ടും ദിലീപ് എന്ന നടന്റെ ഈ അടുത്തുള്ള മാധ്യമ ശ്രദ്ധ കൊണ്ടും ചരിത്ര സംഭവമാവാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് …ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം …ടാഗ് ലൈനിലെ പുതുമ പ്രതീക്ഷ ആവോളം വര്‍ധിപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനു വന്‍ വരവേല്‍പ്പ് തന്നെയാണ് ലഭികുന്നത് …ട്രെയിലറിനൊടുവില്‍ ചിത്രത്തിന്റെ ഒരു ഗാനം കൂടി പുറത്തിറങ്ങിയിട്ടുണ്ട് …180 മുതല്‍ 200 സ്ക്രീന്‍ വരെയാണ് റിലീസ് പ്രതീക്ഷിക്കുന്നത് …മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ……
Read More”കിട്ടുന്നതില്‍ പാതി ഞങ്ങള്‍ക്ക് ” ബെംഗളൂരുവില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ടാല്‍ ഞെട്ടും …
ബെംഗലൂരു : അന്നപൂര്‍ണ്ണേശ്വരി നഗറില്‍ മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ അറുമുഖമാണ് സിറ്റി പോലീസിന്റെ പിടിയിലായത്… തുടര്‍ന്ന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്റ്റേഷന്‍ പരിധിയിലെ പോലീസിന്റെ അറിവോടെ തന്നെയാണ് താന്‍ എല്ലാം മോഷണങ്ങളും നടത്തിയിരുന്നതെന്നു അയാള്‍ സമ്മതിച്ചു …കിട്ടുന്ന പങ്കില്‍ പാതി താന്‍ പോലീസിനും നല്‍കുമായിരുന്നുവെന്നും .സ്റെഷനിലെ രണ്ടു കൊണ്സ്റ്റബിള്‍മാര്‍ ഈ കാര്യത്തില്‍ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി …ഏകദേശം അന്‍പതോളം കവര്‍ച്ചകള്‍ താന്‍ നടത്തിയിരുന്നതായി അറുമുഖം പോലീസിനോടു സമ്മതിച്ചു … അന്നപൂര്‍ണ്ണേശ്വരി നഗര്‍ പോലീസ് സ്റെഷനിലെ മധു ,തിപ്പസ്വമി എന്നീ…
Read Moreപീനിയ മേട്രോക്കും ബസ് സ്റ്റേഷനും ഇടയില്‍ സ്കൈ വാക്ക് വരുന്നു.
ബെംഗളൂരു : പീനിയയിലെ ബസവേശ്വര ബസ് ടെർമിനലിനെ ദീർഘദൂര സർവീസുകളുടെ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ, ടെർമിനലിനെയും സമീപത്തെ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് സ്കൈവാക് നിർമിക്കും. പദ്ധതി യാഥാർഥ്യമായാൽ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കു പീനിയ ഇൻഡസ്ട്രി സ്റ്റേഷനിൽ ഇറങ്ങി, സ്കൈവാക് വഴി എളുപ്പത്തിൽ ബസ് ടെർമിനലിലെത്താം. ഇവിടെ ദീർഘദൂര ബസിറങ്ങുന്നവർക്കു നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു നമ്മ മെട്രോയിൽ സുഗമമായി എത്താനുമാകും. നിലവിൽ തെക്കൻ കേരളത്തിലേക്കുള്ള എല്ലാ കേരള ആർടിസി എസി ബസുകളും ഇവിടെ നിന്നാണ് പുറപ്പെടുന്നത്. വടക്കൻ കർണാടകയിലേക്കും ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുമുള്ള ഒട്ടേറെ…
Read Moreചിന്ന സ്വാമിയില്‍ ഇനി പരിപൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം …ഐ പി എല്‍ കാണാന്‍ എത്തുന്നവര്‍ ഒന്ന് ശ്രദ്ധിച്ചേ കേട്ടോ ….!
ബെംഗലൂരു : വെള്ളിയാഴ്ച നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ വര്‍ഷത്തെ ആദ്യ ഐ പി എല്‍ പൂരത്തിന് മുന്പ് കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷനും ,ബി ബി എം പിയും (BBMP) ചേര്‍ന്ന് ചില പദ്ധതികള്‍ ആവിഷ്കരിക്കുന്നു …ഇത്തവണ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം തന്നെയാണ് കാണികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത് ..ഈ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ ഇനി കളി കാണല്‍ നടക്കുകയുള്ളൂ ..ഗ്രൌണ്ടിലേക്ക് പ്ലാസ്റിക് ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്ന എന്തും അനുവദനീയമല്ല ..പ്ലാസ്റ്റിക് കപ്പുകള്‍ ,പാത്രങ്ങള്‍ തുടങ്ങി ഗ്രൌണ്ട് പരിസരത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് പോലും ഭക്ഷണ സാധനങ്ങളടക്കമുള്ള ഉല്‍പ്പന്നങ്ങള്‍…
Read Moreഐ പി എല്‍ : രാജസ്ഥാനു 10 റണ്‍സ് വിജയം
ജയ്പൂര്‍ : മഴ ദൈവങ്ങള്‍ പിടി മുറുക്കിയ ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം …ടോസ് നേടിയ ഡല്‍ഹി റോയല്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു …ക്യാപ്റ്റന്‍ രഹാനെ (45) , സഞ്ചു സാംസന്‍ ( 37) എന്നിവരുടെ കരുത്തില്‍ 17.5 ഓവറില്‍ 5 വിക്കറ്റിനു 153 എന്ന സ്കോറില്‍ നില്‍ക്കുമ്പോള്‍ മഴ എത്തിച്ചേര്‍ന്നു ..തുടര്‍ന്ന്‍ മൂന്നു മണിക്കൂറുകളോളം കളി തടസ്സപ്പെട്ടു ..ശേഷം ഡല്‍ഹിയുടെ വിജയ ലക്‌ഷ്യം ആറു ഓവറില്‍ 71 റണ്‍സായി പുന നിര്‍ണ്ണയിക്കപ്പെട്ടു ..എന്നാല്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60…
Read Moreസഹജീവികളുടെ ദാഹമകറ്റാൻ വ്യത്യസ്തമായ സെൽഫി മൽസരം സംഘടിപ്പിച്ച് ബി.എം.എഫ് കൂട്ടായ്മ.
ബെംഗളൂരു : എന്നും ബെംഗളൂരുവിലെ സാമൂഹിക മണ്ഡലങ്ങളിൽ ഒരു തണലായി നിൽക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ബെംഗളൂരു മലയാളി ഫ്രൻസ് ,ചുരുക്കത്തിൽ ബി.എം.എഫ്. തണുപ്പുകാലത്ത് ബിഎംഎഫിന്റെ പുതിപ്പിനടിയിൽ ചൂടു തേടാത്ത അശരണർ നഗരത്തിൽ ചുരുക്കമാണ്. ഭക്ഷണപ്പൊതി വിതരണവും സാനിറ്ററി നാപ്കിൻ വിതരണവുമായി നഗരത്തിലെ സാമൂഹിക സഹായ മേഖലയിൽ ബി എം എഫ് നിറയാറുണ്ട് എന്നത് ചരിത്രം. ഇപ്പോൾ പുതിയ ഒരു പദ്ധതിയുമാണ് ബിഎം എഫ് നമ്മുടെ മുന്നിലേക്ക് വരുന്നത്, കടുത്ത വേനലിൽ പറവകൾക്ക് ഒരിറ്റു ദാഹജലമെത്തിക്കുക എന്ന ജോലി ഒരു മൽസരമായി അവതരിപ്പിക്കുമ്പോൾ പദ്ധതിക്ക് കൂടുതൽ…
Read Moreആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല; മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലെ രേഖ ദേവി എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ ഒരു ആണ്‍കുട്ടിയ്ക്ക് പോലും ജന്മം നല്‍കാത്തതിനാലാണ് രേഖയുടെ കൈകള്‍ ഭര്‍ത്താവും അയാളുടെ അച്ഛനും അമ്മയും തല്ലിയൊടിച്ചത്. മൂന്ന്‍ പെണ്‍കുട്ടികളുടെ അമ്മയാണ് രേഖ. കഴിഞ്ഞ ദിവസം രേഖയുടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ അവളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന്‍ രേഖയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ്…
Read More