കോൺഗ്രസിൽ, സ്ഥാനാർഥി നിർണയം പണാധിഷ്ഠിതമാണെന്ന സന്ദേശം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായതോടെ ട്വിറ്റെര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തതാണ് എന്ന് പറഞ്ഞ് തടിയൂരി വീരപ്പമൊയ്ലി.

ബെംഗളൂരു: കോൺഗ്രസിൽ, സ്ഥാനാർഥി നിർണയം പണാധിഷ്ഠിതമാണെന്ന മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലിയുടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട അഭിപ്രായം വിവാദമായതോടെ, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നു വിശദീകരിച്ച് അദ്ദേഹം രംഗത്ത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പിന്നീടു വിശദീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുൻ മുഖ്യമന്ത്രി കൂടിയായ വീരപ്പ മൊയ്‍ലിയുടെ ട്വീറ്റ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

രാഷ്ട്രീയത്തിലെ പണമിടപാടുകൾ കോൺഗ്രസ് നേതൃത്വം നിയന്ത്രിക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് മന്ത്രിയുമായി ചേർന്നു റോഡ് കരാറുകാർ, സ്ഥാനാർഥിയെ നിർണയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുമുള്ള അഭിപ്രായമാണ് മൊയ്‍ലിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മൊയ്‍ലി ഇത്തരത്തിൽ ട്വീറ്റ് ചെയ്തിട്ടില്ലെന്നു കർണാടക കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.അതേസമയം, മൊയ്‍ലിയുടേതായി പ്രത്യക്ഷപ്പെട്ട ട്വീറ്റ് മകൻ ഹർഷ മൊയ്‍ലിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കർണാടക കോൺഗ്രസിന്റെയും ട്വിറ്റർ അക്കൗണ്ടുകളുമായി ടാഗ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts