ബെംഗലൂരു ; ഹെബ്ബാളിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാവുന്നത് മുന്‍പ് വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു ..ഇതിനു പിന്നാലെ സമീപമുള്ള കൊടിഗെഹള്ളിയിലും കവര്‍ച്ചകള്‍ നടന്നതായി പരാതി….ബുധനാഴ്ച അര്‍ദ്ധ രാത്രിയിലാണ് കൊടിഗെഹള്ളി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട ടാക്സിയില്‍ നിന്നും പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നത് …മഗടി റോഡ് സുംഗഡഗട്ടെ സ്വദേശിയായ ഉമേഷ് ( 31) ആണ് ആക്രമത്തിനു ഇരയായത് …മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നതായും , തന്നെ ആക്രമിച്ച ശേഷം സമീപമുള്ള മറ്റൊരു ടാക്സി കാര്‍ കൂടി ആക്രമിക്കാന്‍ ഉന്നം വെച്ചിരുന്നതായും അദ്ദേഹം പോലീസിനോട് പറഞ്ഞു …എന്നാല്‍ തുടരെ വാഹനങ്ങള്‍ വന്നിരുന്നത് കൊണ്ടും ,സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ഗാര്‍ഡുകള്‍ ശബ്ദമുണ്ടാക്കിയതിനാലും മറ്റും മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു കടന്നു കളഞ്ഞതായും മൊഴി നല്കി ….!
ഓണ്‍ ലൈന്‍ ടാക്സി ഡ്രൈവറായ ഉമേഷ് കൊടിഗെഹള്ളിയ്ക്ക് സമീപം ഓട്ടം വന്നതിനു ശേഷം ക്ഷീണം നിമിത്തം അല്‍പ്പം വിശ്രമിക്കാനായിരുന്നു മെയിന്‍ റോഡിനു സമീപം വാഹനം ഒതുക്കിയത് …ഡോര്‍ അടച്ചിരുന്നു എങ്കിലും ലോക്ക് ചെയ്തിരുന്നില്ല …പാതി മയക്കത്തില്‍ ആരോ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഉമേഷ് എതിര്‍ക്കാന്‍ ശ്രേമിച്ചുവെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍ എന്ന് തോന്നിപ്പിക്കുന്ന സംഘം ആക്രമിക്കുകയായിരുന്നു … മുന്‍പും നിരവധി കേസുകള്‍ ഈ ഹെബ്ബാള്‍ ,കൊടിഗെഹള്ളി പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .. നൈറ്റ് പ്രേടോളിംഗ് ഉണ്ടെങ്കിലും ഇത്തരം മോഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുന്നില്ല എന്ന ആക്ഷേപമുയരുന്നുണ്ട് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.