യാത്ര ചെയ്യുന്ന റോഡിൽ മാർഗതടസമുണ്ടായാൽ ഓട്ടോമാറ്റിക് ആയി ബസ് നിർത്തുന്ന”ആന്റി കൊളീഷൻ”സംവിധാനം പരീക്ഷിച്ച് കർണാടക ആർ.ടി.സി

ബെംഗളൂരു :സങ്കേതിക തികവുകൊണ്ടും  സർവീസുകൊണ്ടും  ദക്ഷിണേന്ത്യയിലെ മറ്റേത് സർക്കാർ ട്രാൻസ്പോർട്ട് സർവീസുകളേക്കാൾ ഒരു ഒരുപടി മുന്നിലാണ് കർണാടക ആർടിസിയുടെ സ്ഥാനം.

കെ എസ് ആർ ടി സിക്ക് ഇതുവരെ ലഭിച്ച അവാർഡുകൾ നോക്കിയാൽ തന്നെ അതു മനസ്സിലാക്കാൻ കഴിയും.പല സാങ്കേതിക സംവിധാനങ്ങളും യാത്രക്കാർക്കോ ഉദ്യേഗസ്ഥർക്കോ ഉപകരപ്പെടുന്നതാണെങ്കിൽ അതിലേക്ക് മാറാൻ കെ എസ് ആർ ടി സിക്ക് ഒരു മടിയുമില്ല.

ബസുകൾ മറ്റ് വാഹനങ്ങളുമായോ മറ്റ് റോഡിലുള്ള തടസ്സങ്ങളിലോ ഇടിക്കാതിരിക്കാനുള്ള ” ആന്റി കൊളീഷൻ സിസ്റ്റ “മാണ് ഇപ്പോൾ കെ എസ് ആർ ടി സി പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ 10-15 കിലോമീറ്റർ മുൻപിൽ എന്തെങ്കിലും തടസ്സം ഉണ്ട് എന്നിൽ വണ്ടിയുടെ മുമ്പിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ അത് മനസ്സിലാക്കുകയും വേഗത കുറക്കുന്നതുമാണ് ഈ സംവിധാനം. ഈ സംവിധാനം ഹൈവേകളിലും ചുരങ്ങളിലും കൂടുതൽ മഞ്ഞുള്ള സമയത്തും വളരെ ഉപകാരപ്രദമാണ്. കുറഞ്ഞത് 50 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ ആണ് ഇത് ഉപയോഗപ്പെടുത്താൻ കഴിയൂ.

ബെംഗളൂരു- പൂനെ, ബെംഗളൂരു- ഹൈദരാബാദ് റൂട്ടിൽ കഴിഞ്ഞ രണ്ട് മാസമായി ഈ സംവിധാനം ഘടിപ്പിച്ച കെ എസ് ആർ ടി സി ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാർ ഇതിനെ കുറിച്ച്  നല്ല അഭിപ്രായമാണ്  ഇതുവരെ നൽകിയിരിക്കുന്നത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഡ്രൈവർമാരെ ഉറക്കത്തിലേക്ക് പോകാതെ വിവരം നൽകുന്ന സെൻസർ കോക്പിറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചതായുള്ള വാർത്ത ഇന്നലെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts