ബെംഗളൂരു : ലാൽബാഗിലെ 207-ാമതു റിപ്പബ്ലിക് ദിന പുഷ്പമേള ഇന്നാരംഭിക്കും. 28 വരെ തുടരുന്ന മേളയിൽ സന്ദർശകർക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 60 രൂപയാക്കി. സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 50 രൂപയായിരുന്നു നിരക്ക്. മേള നടക്കുന്ന ദിവസങ്ങളിൽ ഒരേ നിരക്കുതന്നെയാണ് ഇത്തവണ ഈടാക്കുകയെന്നു ഹോർട്ടികൾച്ചർ കമ്മിഷണർ പ്രകാശ് ചന്ദ്ര റായ് പറഞ്ഞു. കുട്ടികൾക്ക് 20 രൂപയാണു ടിക്കറ്റ് നിരക്ക്. 22, 23, 24, 25, 27 തീയതികളിൽ തിരിച്ചറിയൽ കാർഡുമായി വരുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്. ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ്…
Read MoreDay: 19 January 2018
ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും;അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി.;വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് .
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് ഉത്തരവ് കൈമാറും. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് . അന്വേഷണ നടപടി തുടങ്ങിയാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ 770 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം…
Read More“ഷാജി പാപ്പന്‍ നഗരത്തില്‍”;ഡയാലിസിസ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ധന ശേഖണാര്‍ഥം സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്റോണ്‍മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഷോ മാന്യത ടെക് പാര്‍ക്കിന് സമീപം ഞായറാഴ്ച .
ബെംഗളൂരു: സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ നിരദ്ധനരായ വൃക്ക രോഗികളെ സഹായി ക്കുന്നതിനായി ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഡയാലിസിസ് യൂണിറ്റുകളുടെ ധനശേഖരണാര്‍ത്ഥം മെഗാ കലാ വിരുന്ന് സംഘടിപ്പിക്കുന്നു. ബെംഗളൂരുവിലെ വിവിധ ഹോസ്പിറ്റലുകളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് കര്‍ണ്ണാടകയിലെ മലയാളി സംഘടനയാ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജത്തിന്റെ കന്റോണ്‍മെന്റ് സോണ്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നിലവില്‍ നാഗവാര ജെഎംജെ ഹോസ്പിറ്റലില്‍ സ്ഥാപിച്ചിരിക്കുന്ന ഡയാലിസിസ് യൂണിറ്റിനു പുറമേ രണ്ടാമത്തെ യൂണിറ്റും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഹെബ്ബാള്‍ മാന്യത ടെക് നോ പാര്‍ക്കിനു സമീപം…
Read Moreതലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതക്ക് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകി;കുടകിൽ പ്രതിഷേധം ശക്തം.
ബെംഗളൂരു∙ തലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയ്ക്കെതിരെ കുടകിൽ പ്രതിഷേധം ശക്തം. പാത സംബന്ധിച്ച് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതോടെയാണ് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായത്. ഡിസംബർ 30ന് ചീഫ് സെക്രട്ടറി മുഖേന കേരളം സമർപ്പിച്ച 5052 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 240 കിലോമീറ്റർ പാതയ്ക്കാണ് റെയിൽവേ ബോർഡ് കഴിഞ്ഞ 13ന് പച്ചക്കൊടി വീശിയത്. നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളെ (ബഫർസോൺ) പൂർണമായി ഒഴിവാക്കി കേരളം നേരത്തെ സമർപ്പിച്ച പ്രാഥമിക…
Read Moreനമ്മ മെട്രോക്ക് 3900 കോടി വായ്പ നല്‍ക്കാന്‍ തയ്യാറായി യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിക്കു യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) 500 ദശലക്ഷം യൂറോ (ഏകദേശം 3900 കോടി രൂപ) വായ്പ നൽകും. ഭൂഗർഭപാത ഉൾപ്പെടുന്ന 21 കിലോമീറ്റർ ഗോട്ടിഗെരെ–നാഗവാര (റെഡ്‌ലൈൻ) പാതയുടെ നിർമാണത്തിനുള്ള തുക രണ്ടു ഘട്ടങ്ങളിലായാകും നൽകുക. ഇതുസംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) എംഡി മഹേന്ദ്ര ജെയിനും ഇഐബി സീനിയർ ലോൺ ഓഫിസർ സുനിത ലുക്കൂവും കരാർ ഒപ്പിട്ടു. ഗോട്ടിഗെരെ–നാഗവാര പാതയുടെ നിർമാണത്തിനായി ബിഎംആർസിഎൽ ആകെ 800 ദശലക്ഷം യൂറോ (ഏകദേശം 6250 കോടി രൂപ)…
Read More