3.52 കോടി രൂപ വിനിയോഗിച്ചാണു ബസ് മിത്ര വാഹനങ്ങൾ നിരത്തിലിറക്കിയത്. ബെംഗളൂരു സെൻട്രൽ ഡിവിഷന് മൂന്നു വാഹനങ്ങളുടെ സേവനമാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. വാഹനങ്ങളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ നിർവഹിച്ചു. കെഎസ്ആർടിസി ചെയർമാൻ കെ.ഗോപാലപൂജാരി, മാനേജിങ് ഡയറക്ടർ എസ്.ആർ.ഉമാശങ്കർ എന്നിവർ പങ്കെടുത്തു.
ബസപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു കർണാടക ആർടിസിയുടെ മിത്ര വാഹനങ്ങൾ ഇനി കുതിച്ചെത്തും;45 ജീപ്പുകള്‍ തയ്യാര്‍.
