സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാം സ്ഥാനത്ത്,കേരളത്തിന്‌ രണ്ടാം സ്ഥാനം മാത്രം;ഡല്‍ഹി ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിന് മുന്‍പ്.

ഡല്‍ഹി : സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഇന്ത്യയില്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ഗോ​വ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ദാ​രി​ദ്ര്യം, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ സം​ര​ക്ഷ​ണം എ​ന്നീ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​യാ​റാ​ക്കി​യ ലിം​ഗാ​നു​ഭ​ദ്ര​ത സൂ​ചി​ക​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ട്ടി​ക രാ​ജ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് 2011 ലെ ​സെ​ൻ​സ​സ് അ​ട​ക്കം 170 സൂ​ചി​ക​ക​ൾ പ​രി​ശോ​ധി​ച്ചു. പ്ലാ​ൻ ഇ​ന്ത്യ ത​യാ​റാ​ക്കി​യ പ​ട്ടി​ക വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

റാ​ങ്കിം​ഗി​ൽ ഗോ​വ‍​യ്ക്ക് 0.656 പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ (0.5314) മു​ക​ളി​ലാ​ണ്. കേ​ര​ള​വും ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 0.634 പോ​യി​ന്‍റാ​ണ് കേ​ര​ളം നേ​ടി​യ​ത്. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യി​ലും കേ​ര​ള​മാ​ണ് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ന്നി​ൽ.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി സ്ത്രീ​സു​ര​ക്ഷ​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണെ​ന്ന വി​വ​ര​മാ​ണ് പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പി​ന്നാ​ക്ക​മാ​ണ്. പ​ട്ടി​ക​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഏ​റ്റ​വും പി​ന്നി​ലാ​ണ്. യു​പി 0.434 പോ​യി​ന്‍റു​മാ​യി 29-മത്തെ സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഡ​ൽ​ഹി​യാ​ണ് യു​പി​ക്ക് മു​ക​ളി​ലാ​യു​ള്ള​ത്. പൂ​ജ്യ​ത്തി​ൽ​നി​ന്നും ഒ​ന്നി​ലേ​ക്കാ​ണ് പോ​യി​ന്‍റ് ക​ണ​ക്കു​കൂ​ട്ടി​യ​ത്. ഒ​ന്നി​നോ​ട് അ​ടു​ക്കു​ന്തോ​റും സു​ര​ക്ഷ വ​ർ‌​ധി​ക്കു​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us