ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര(06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ 27 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽട്രെയിനിന്റെ സർവീസ് ആദ്യം ജൂലൈ 25വരെയും പിന്നീട് ഓഗസ്റ്റ് 30 വരെയും പിന്നീട് സെപ്റ്റംബർ 26 വരെയും നീട്ടിയിരുന്നു. ശബരിമല, ക്രിസ്മസ് തിരക്കു കൂടി കണക്കിലെടുത്താണ് സർവീസ് മൂന്നു മാസം കൂടി നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും.…
Read MoreDay: 24 September 2017
മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഇരിപ്പിടങ്ങള്‍
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ഈസ്റ്റ് വെസ്റ്റ് കോറിഡോറിലേയും നോർത്ത് സൗത്ത് കോറിഡോറിലേയും സ്റ്റേഷനുകളിലാണിവ സ്ഥാപിച്ചത്. ഒരു പ്ലാറ്റ്ഫോമിൽ മൂന്നുപേർക്ക് വീതം ഇരിക്കാവുന്ന മൂന്നു സെറ്റു കസേരകളാണുണ്ടാകുക. നേരത്തെ ഒരു സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഭിന്നശേഷിക്കാർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇരിപ്പിടങ്ങളിൽ മുൻഗണനയുണ്ടാകും. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ശുദ്ധജലവും ശുചിമുറി സൗകര്യവും ഉറപ്പുവരുത്താനും ബിഎംആർസിഎൽ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും ശുദ്ധജലം ലഭ്യമാകുന്നില്ലെന്നുള്ള പരാതിയെ തുടർന്നാണ് നടപടി.
Read More