ശോഭ സുരേന്ദ്രൻ വിരട്ടി;ഉത്തരം മുട്ടി എം പി ഇറങ്ങിപ്പോയി;ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംഭവിച്ചതെന്ത് ?

ഇന്നലെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ദിവസമായിരുന്നു. ത്രിപുരയിൽ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഒരു പത്രപ്രവർത്തകനെ ഒരു വിഭാഗം ആൾക്കാർ ചേർന്ന് അടിച്ച് കൊന്നതായിട്ടുള്ള വാർത്ത പുറത്തു വന്ന ദിവസം, സെലക്ടീവ് മാധ്യമ പ്രവർത്തനത്തിന്റെ കാലത്ത് ഗൗരി ലങ്കേഷിന് കിട്ടുന്ന പ്രാധാന്യം ത്രിപുരയിൽ കൊല ചെയ്യപ്പെട്ട ശന്തനു ഭൗമിക്കിന് ലഭിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.

രണ്ടാമത്തെ വിഷയം ഏഷ്യനെറ്റിന്റെ ആലപ്പുഴയിലെ ഓഫീസ് ഒരു വിഭാഗം ആൾക്കാർ അക്രമിച്ചത്, മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട അഴിമതിയും അനധികൃത ആനുകൂല്യം പറ്റിയുള്ള സ്ഥലം കയ്യേറലുമായി ബന്ധപ്പെട്ട ഒരു അന്വേഷണ പരമ്പര കുറച്ച് ആഴ്ചകളായി ഏഷ്യാനെറ്റ് പുറത്തു വിടുന്നുണ്ട്, അതിൽ മുഖ്യ പങ്കുവഹിക്കുന്നത് പ്രസാദ് എന്ന പേരിലുള്ള ഒരു റിപ്പോർട്ടർ ആണ്, അദ്ദേഹം സ്റ്റുഡിയോയിൽ ഉള്ള സമയത്താണ് സ്റ്റുഡിയോ ആക്രമിക്കപ്പെട്ടത്.ഈ വിഷയമാണ് ന്യൂസ് അവർ ചർച്ചക്കെടുത്തത്, ചർച്ച നയിച്ചത് പി ജി സുരേഷ് കുമാർ.

സി പി എമ്മിന്റെ പാലക്കാട് എം പി ശ്രീ എം ബി രാജേഷ്, കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മായ എം ലിജു, ബിജെപി നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ, പത്രപ്രവർത്തക യൂണിയന്റെ  പ്രസിഡൻറു സി നാരായണൻ.

ഗൗരി ലങ്കേഷ് വിഷയത്തിൽ ആർ എസ് എസിനെ പ്രതിക്കൂട്ടിലാക്കി ചർച്ച ചെയ്ത പോലെ ഈ വിഷയത്തിൽ ഇടതു പക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശോഭാ സുരേന്ദ്രന്റെ ശ്രമത്തിന് ശേഷം ചർച്ച ഒരു ഇടവേളയിലേക്ക്  പോകുകയും ചെയ്തു ,പിന്നീട് കാണുന്നത് ആളൊഴിഞ്ഞ ഒരു കസേരയാണ്.

ചർച്ച താഴെ 43 മിനിറ്റു മുതൽ കാണുക.

 

https://bengaluruvartha.in/archives/7454

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us