കേരളത്തില്‍ രണ്ടു മുത്തശ്ശി പത്രങ്ങള്‍ ആണ് ഉള്ളത് ,എന്നാല്‍ നമ്മള് എല്ലാം കരുതിയിരുന്നത് അവര്‍ക്കെല്ലാം പ്രത്യേക രാഷ്ട്രീയ മുണ്ടെങ്കിലും വാര്‍ത്തകള്‍ തെറ്റായി കൊടുക്കുന്നതില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കാറുണ്ട് അല്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്.എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കൊടുത്ത ഒരു വാര്‍ത്ത കണ്ടാല്‍ തെറ്റായ വാര്‍ത്ത കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നേരിട്ടുള്ള ശ്രമമായി വേണം മനസ്സിലാക്കാന്‍.
ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജില്‍ കൊടുത്ത തലക്കെട്ട് ഇങ്ങനെ യാണ് “മാന്ദ്യം യഥാര്‍ത്ഥ്യം- എസ് ബി ഐ” എന്നിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ലോഗോയും കൊടുത്തിരിക്കുന്നു ( ഓണ്‍ലൈന്‍ എഡിഷനിലെ ലോഗോ ഉള്ളൂ),മുംബൈ യില്‍ നിന്നുള്ള ലേഖനത്തില്‍ “സമ്പദ് വ്യവസ്ഥ ഭദ്രമെന്ന സര്‍ക്കാര്‍ വാദം തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്നും ഇത് ക്ഷണികമോ താല്ക്കാലികമോ അല്ലെന്നും ബാങ്കിന്റെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.” അങ്ങനെ പോകുന്നു ലേഖനം.
ഇന്നലെ എസ് ബി ഐ റിസര്‍ച്ച് ന്റെ റിപ്പോര്‍ട്ട് വന്നിരുന്നു എന്നത് ശരിയാണ്,എന്നാല്‍ അവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല marketresearch.com എന്ന വെബ്സൈറ്റ് ന്റെ ഉപവിഭാഗവുമാണ്.തങ്ങളുടെ വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു എങ്ങെനെയെങ്കിലും നാലു വോട്ടു നേടിയെടുക്കുക എന്നത് തന്നെയാകും ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയും ഭരണമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള പത്രത്തിന്റെ ഉദ്ദേശം.
ബീഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയുടെ കൂടെ ചേര്‍ന്ന് ഭരണം തുടങ്ങിയതോടെ തങ്ങള്‍ എവിടെയാണ് എന്ന് കൃത്യമായി അറിവില്ലാത്തതു അണികള്‍ക്ക് മാത്രമല്ല നേതാക്കള്‍ക്ക് കൂടിയാണ്.
ഒരു സ്വകാര്യ റിസര്‍ച്ച് കമ്പനി നല്കിയ റിപ്പോര്‍ട്ട് ഒരു നുണയും ചേര്‍ത്ത് വലിയ കാര്യമാണ് ഏന് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി അതേ ദിവസം വന്ന ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് തമസ്കരിക്കുകയും ചെയ്തു,ജി എസ് ടി കാരണം ഇന്ത്യ 8% വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്ക് പറയുന്നത് അതുമായി ബന്ധപ്പെട്ട് ഫിനാന്‍ഷിയല്‍ എക്സ്പ്രെസ്സില്‍ വന്ന വാര്‍ത്ത ഇവിടെ
മാര്‍ക്കറ്റ് റിസര്‍ച്ച് ന്റെ എസ് ബി ഐ വെബ് സൈറ്റ് നു ഇവിടെ ക്ലിക്ക് ചെയ്യുക
മാതൃഭുമിയുടെ ലേഖനം ഇവിടെ വായിക്കാം
മാതൃഭൂമി എഴുതിയ അതേ വിഡ്ഢിത്തം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടിലും വരികയുണ്ടായി.ആര് ആരുടെ നോക്കിയെഴുതീ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.