സിപിഎം ഉടന്‍തന്നെ പിളരും;വിഎസ് നെ ചിലര്‍ ചേര്‍ന്ന് ഒതുക്കി;പാര്‍ട്ടിയെ നയിക്കുന്നത് കേരള-കണ്ണൂര്‍ ലോബി;എല്ലാ എംപിമാരും അപ്പിള്‍ ഉപയോഗിക്കുന്നവര്‍;എന്റെ ജീവന് ഭീഷണി ഉണ്ട്;കാരാട്ടും ഭാര്യയും എല്ലാ വര്‍ഷവും വിനോദ സഞ്ചാരത്തിന് വിദേശത്ത് പോകുന്നത് ലാളിത്യം കൊണ്ടാണോ? റിപെബ്ലിക് നു ഋതബ്രത ബാനെര്‍ജി നല്‍കിയ അഭിമുഖത്തിന്റെ മലയാള പരിഭാഷയുടെ ആദ്യ ഭാഗം.

ലേഡീസ് ആന്റ് ജെന്റിൽമെൻ നാഷൻ വാണ്ട് സ് ടു നോ എന്ന പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം. ഈ പരിപാടിയുടെ ഉദ്ദേശം ഒരു വ്യക്തിക്ക് തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും മുന്നോട്ടുവക്കാനുള്ള അവസരമാണ്, മാത്രമല്ല അയാളുടെ വെളിപ്പെടുത്തലുകൾ ശരിയാണോ എന്നുറപ്പാക്കുന്നതിനൊപ്പം തന്നെ ഇതുതായി ബന്ധപ്പെട്ട മറ്റൊരു ചോദ്യവും ഉയരാതിരിക്കും എന്നും ഉറപ്പിക്കണം. ഇതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇന്നെന്റെ കൂടെ ഉള്ളത് ഋതബ്രത ബാനർജി ,ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതീകമായ യുവാവ് … രാജ്യസഭാ മെമ്പർ… ഈ പരിപാടി നടക്കുമ്പോഴും താങ്കൾ കമ്യുണിസ്റ്റ് പാർട്ടിയിൽ ആണോ ?…

Read More

കാത്തിരിപ്പിന് അവസാനമായി;കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു.

ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കു സ്കാനിയ മൾട്ടി ആക്സിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒൻപതുമുതലാണ് ഐരാവത് ഡയമണ്ട് ക്ലാസ് സീരീസിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്. രാത്രി 7.45നു ബെംഗളൂരു ശാന്തിനഗറിൽനിന്നു പുറപ്പെട്ടു ഹൊസൂർ, സേലം, കോയമ്പത്തൂർ, തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. തിരിച്ചു രാത്രി ഏഴിന് ആലപ്പുഴയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 6.30നു ബെംഗളൂരുവിലെത്തും. 1080 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കർണാടക ആർടിസി നിലവിൽ തിരുവനന്തപുരത്തേക്കു മാത്രമാണ് ആലപ്പുഴ വഴി…

Read More

ഇനി ജയിലില്‍ 4 ഇന്റര്‍നെറ്റ്‌ കിട്ടില്ല!!!!;പരപ്പന അഗ്രഹാര ജയിലില്‍ ജാമര്‍ സ്ഥാപിക്കുന്നു.

 ബെംഗളൂരു∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്ന് നിലവിലുള്ള 2ജി മൊബൈൽ ജാമറുകൾക്കു പകരം 4ജി ജാമറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. വകുപ്പ് ഏറ്റെടുത്തശേഷം ആദ്യമായി പാരപ്പന ജയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജയിലിനുള്ളിലെ നിയന്ത്രണങ്ങളും മറ്റും അവലോകനം ചെയ്തതിനൊപ്പം തടവുപുള്ളികളോടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ജയിലിലെ ഓരോ ബാരക്കും സന്ദർശിച്ചതായും, ആർക്കും പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതായും മന്ത്രി പറഞ്ഞു. ഇത് ഉറപ്പു വരുത്താനായി ജയിൽ അധികൃതരോടു കൃത്യമായ ഇടവേളകളിൽ…

Read More

മൈസൂരു ദസറ; ഹെലികോപ്ടർ സവാരി 15 മുതൽ

മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഹെലികോപ്ടർ സവാരി 15ന് ആരംഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ ലളിത് മഹൽ പാലസ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്നാണ് സർവീസ് നടത്തുക. 15 മിനിറ്റ് ദൈർഘ്യമുള്ള സവാരിക്ക് 2300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഒരു കോപ്ടറിൽ ആറു പേർക്ക് യാത്ര ചെയ്യാം. മൈസൂരു നഗരത്തിന്റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന ഹെലികോപ്ടർ സവാരിക്ക് മുൻ വർഷങ്ങളിലും ഒട്ടേറെ പേരെത്തിയിരുന്നു. ഇത്തവണ രണ്ട് ഹെലികോപ്ടറുകളാണ് സവാരിക്ക് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിതരണത്തിന് ഹെലിപാഡിൽ കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്.

Read More
Click Here to Follow Us