സൈക്കിള്‍ അഖിലേഷ് യാദവിന് തന്നെ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ ചിഹ്നം ആര്‍ക്കു നല്‍കണം. പിളര്‍പ്പുണ്ടായെന്ന് മുലായംസിംഗ് യാദവ് തന്നെ സമ്മതിച്ചെന്ന്…

Read More

ദേശീയ പാത 45 മീറ്റര്‍ തന്നെ :മുഖ്യമന്ത്രി.

തിരുവനന്തപുരം: ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിന്റെ പൊതു നല്‍മയ്ക്കും പുരോഗതിക്കും ഈ തീരുമാനം ആവശ്യമാണെന്നും പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ബാക്കി കാര്യങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റോഡ് വീതികൂടുമ്പോള്‍ ചിലര്‍ക്ക് വീടും സഥലവും നഷടമാകും അത്തരം ആളുകളെ ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കി മാറ്റി പാര്‍പ്പിക്കാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us