ടി.പി.ദാസന്‍ ഇന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും

അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും.ഉച്ചയ്ക്ക് 3.30ഓടെയാണ് ദാസന്‍ ചുമതലയേല്‍ക്കുക. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. മുന്‍ എം.എല്‍.എ വി.ശിവന്‍ കുട്ടിയേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദാസന്റെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റിയാവും നിലവില്‍ വരിക.

Read More

ഇന്ന് (24.07.2016) അര്‍ദ്ധരാത്രി മുതല്‍ കര്‍ണാടക ആര്‍ ടീ സി ബസ്‌ സമരം

മുഖ്യമന്ത്രിയും ആയുള്ള ചര്‍ച്ച പരാജയപെട്ടതിനാല്‍ ഇന്ന്  അര്‍ദ്ധരാത്രി മുതല്‍ പണി മുടക്കാന്‍ കര്‍ണാടക ആര്‍ ടി സി തീരുമാനിച്ചു ശമ്പള വര്‍ധനവ് ആവശ്യപെട്ടാണ് സമരം ,ബംഗ്ലോരെ നഗരത്തിലെ ജീവനക്കരുമ സമരത്തില്‍ പങ്കെടുക്കും ,കേരളത്തിലേക്കുള്ള ബസ്‌ സര്‍വീസ് നെയും ഇത് ബാധിക്കും നേരത്തെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു

Read More

ജര്‍മ്മനിയിലെ മ്യുണികില്‍ വെടിവെപ്പില് ഒന്‍പത് മരണം

ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പില്‍ ഒമ്ബത് മരണം. സംഭവത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.18 വയസ്സുള്ള ഇറാന്‍ കാരനായ യുവാവാണ് വെടിവെപ്പ് നടത്തയതെന്നാണ് സൂചന.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലുമണിയോടെ ഹനൗര്‍ സ്ട്രീറ്റിലെ ഷോപ്പിങ് മാളിനുസമീപമുളള റെസ്റ്റോറന്റില്‍ നിന്നായിരുന്നു വെടിവെപ്പ് തുടങ്ങിയത്.  പിന്നീട് അക്രമിയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സൂചന

Read More

കൊഹ്ലിക് ഡബിള്‍ ,ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും സെഞ്ച്വറി നേടിയ ആര്‍. അശ്വിന്റെയും ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം ഇന്ത്യ 8ന് 566 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 302/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തലേന്നത്തെ പോലെ തന്നെ വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട കൊഹ്ലിയും അശ്വിനും രാവിലെ ഇന്ത്യന്‍ ഇന്നിംഗ്സ് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോയി. വ്യക്തിഗത സ്കോര്‍ 143ല്‍ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ…

Read More

രണ്ടു വര്ഷം മുന്‍പ് കോര്‍പരേഷന്‍ സര്‍ക്കിളില്‍ ഉണ്ടായ എ ടി എം കവര്‍ച്ചയും ആക്രമണവും അന്വഷിക്കാന്‍ പുതിയ ടീം.

ബെന്ഗളൂരു: ഏകദേശം രണ്ടു വര്ഷം മുന്‍പ് ആണ് കോര്‍പരേഷന്‍ സര്‍ക്കിളിലെ  കോര്‍പരേഷന്‍ ബാങ്ക് എ ടി എം ല്‍ കവര്‍ച്ച നടന്നത്.കാശു പിന്‍വലിച്ചു കൊണ്ടിരുന്ന ശ്രീമതി ജ്യോതി ഉദയിനെ എ ടി എന്റെ ഷട്ടര്‍ താഴ്ത്തി കൊടുവാള് കൊണ്ട് ആക്രമിക്കുക യായിരുന്നു.അവര്‍ അതേ ബാങ്കിലെ ഉദ്യോഗസ്ഥ യായിരുന്നു.പക്ഷെ ഈ കേസ് ഇതുവരെ തെളിയിക്കാനും പ്രതിയെ അറെസ്റ്റ്‌ ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടില്ല.സിറ്റി യിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന ഈ ആക്രമണ വും അക്രമിയുടെ മുഖവും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.പക്ഷെ ഇപ്പോഴും…

Read More

പോക്കിമോൻ ഇസ്ലാം വിരുദ്ധം ?

റിയാദ്: അടുത്തിടെ വൈറൽ ആയി മാറിയ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്ന് സൗദിയിലെ മതപുരോഹിതര്‍. സൗദിയില്‍ പോക്കിമോന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും നിയമവിരുദ്ധമായി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് പലരും കളി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മതപുരോഹിതരുടെ ഇടപെടല്‍. പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കല്‍പ്പം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസികള്‍ പോക്കിമോന്‍ കളിക്കരുതെന്നും മതപുരോഹിതര്‍ നിര്‍ദ്ദേശം നല്‍കി. 2001ല്‍ പോക്കിമോന്‍ കാര്‍ഡും വീഡിയോ ഗെയിമുകളും പുതുക്കിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.…

Read More

ഭീകര പ്രവർത്തനം തുടച്ചു നീക്കുമെന്ന് ട്രംപ്

ക്ലേവ്ലാന്‍ഡ്: ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന ഉറപ്പും ഇദ്ദേഹം നൽകി . സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി…

Read More

ഗുജറാത്തിനു പുറമെ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത

പാട്ന:ഗുജറാത്തിൽ പശുതൊൽ കടത്തിയ ദളിത് യുവാക്കളെ മർദ്ദിച്ചതിന് അലകൾ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത .ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം ഏറ്റത്. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്‍റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.…

Read More

സണ്ണി ലിയോണിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടിയും അശ്ളീല വിഡിയോ നായികയുമായ സണ്ണി ലിയോണിനെതിരെ കേസ് എടുത്തു .ദേശീയഗാനം തെറ്റായി ആലപിച്ചു എന്ന പരാതിയിലാണ് നടപടി . മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചെന്നാണ് പരാതി . ഒരുപാടു തവണ പാടി നോക്കിയിരുന്നു എന്നും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ…

Read More

ഹൈ കോടതിയിലെ മീഡിയ മുറി തുറക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകിയത് പ്രകാരം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ തുറക്കണമെന്ന് ഉത്തരവ് . മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സംയമനം പാലിക്കണമെന്നും ഇരുകൂട്ടരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ചീഫ്…

Read More
Click Here to Follow Us