ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിങ്ങിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും. ജൂലൈ 5 ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍ വെച്ച് നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയിലാണ് നര്‍സിങ്ങ് പരാജയപ്പെട്ടത്. ആദ്യം നടത്തിയ ‘എ’ സാമ്ബിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ‘ബി& 74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്ബ്യന്‍ഷിപ്പില്‍…
Read MoreYear: 2016
ഖത്തറില്‍ റെക്കോര്‍ഡ് ചൂട്,സൌദിയിലും മുന്നറിയിപ്പ്
ഖത്തര്‍: ഖത്തറില്‍ വരും ദിവസങ്ങളില്‍ അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില. ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സൗദിയിലും കനത്ത ചൂടാണ്…
Read Moreഹൈദരാബാദില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി നിലച്ചത് കാരണം കുട്ടികള്‍ അടക്കം 21 മരണം.
ഹൈദരാബാദ് : തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. വീണ്ടും വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകളും ഉപയോഗിച്ചതോടെ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവ പ്രവര്‍ത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം. തെലങ്കാനയിലെ 10 ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. സതേണ്‍ പവര്‍…
Read Moreമോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ വിമാനത്തിന് വേണ്ടി ഉള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ കാണാതായ എഎൻ-23 സൈനിക വിമാനത്തിനായിട്ടുള്ള തിരച്ചിൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് തിരച്ചിലിനെ കാര്യമായി ബാധിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്ന വ്യോമ സേനാ വക്താക്കളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ…
Read Moreബി എം ടി സി ക്കും മെട്രോയ്കും ഒരേ സ്മാര്‍ട്ട് കാര്‍ഡ്
ബെന്ഗളൂരു: മെട്രോയിലും ബി എം ടി സി ബസിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്‍ഡ് കര്‍ണാടക ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കുന്നു, കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആണു രണ്ടിലും ഉപയോഗിക്കാവുന്ന കാര്‍ഡുകള്‍ പുറത്തിറക്കുന്ന കാര്യം തീരുമാനിച്ചത് .ബി എം ടി സി യും ബി എം ആര്‍ സിഎല്‍ ഉം പ്രത്യേകം കാര്‍ഡുകള്‍ ആയിരിക്കും പുറത്തിറക്കുക എന്നാല്‍ ഈ കാര്ട് രണ്ടിലും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും .നിലവില്‍ മെട്രോ സ്മാര്‍ട്ട് കാര്‍ഡുകള്‍ സ്റ്റേഷനില്‍ നിന്ന് 100 രൂപ ക്ക് ലഭിക്കും.അതില്‍ അമ്പതു രൂപ ഉപയോഗിക്കാവുന്നതും അന്‍പതു…
Read Moreമൂന്നാം ദിവസം വിൻഡീസ് തകർന്നു.
ആന്റിഗേ: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് തകർന്നു. ക്യാപ്ടൻ വിരാഡ് കോഹ്ലിയുടെ ഡബിൾ അടക്കം ഇന്ത്യ ഉയർത്തിയ 566(ഡി ക്ല) എന്ന സ്കോർ പിൻ തുടർന്ന വിൻഡീൻ 243 ആയപ്പോഴേക്കും എല്ലാ ബാറ്റ്സ്മാൻ മാരും പവലിയനിൽ തിരിച്ചെത്തി. ഫോളോഓൺ ചെയ്ത് വീണ്ടും കളി തുടങ്ങിയ വിൻഡീസ് ഒരു വിക്കറ്റിന് 21 എന്ന നിലയിൽ ആണ്. ക്രൈഗ് ബാത് വെയ്റ്റിനെ എൽ ബി ഡബ്ലിയു വിൽ കുരുക്കി ഇഷാന്ത് ശർമ്മ തിരിച്ചയച്ചു. ആദ്യ ഇന്നിങ്സിൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും 4 വിക്കറ്റ് വീതം…
Read Moreഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഒരാൾകൂടെ അറസ്റ്റിലായി
മുംബൈ : കേരളത്തില്‍ നിന്നും മലയാളികള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മുംബൈയിലെ താനെയില്‍ നിന്നും റിസ്വാന്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്നാണ് ഇയാളെ പുര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐഎസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ…
Read Moreകാണാതായ വിമാനത്തിൽ രണ്ടു മലയാളികളും
ന്യൂ ഡൽഹി:ആന്‍ഡമനില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എന്‍- 32 വിമാനത്തില്‍ രണ്ട് മലയാളികളും.പോര്‍ട്ട്‌ബ്ലെയറിലെ നാവികസേനാ ഉദ്യോഗസ്ഥരായ കോഴിക്കോട് കക്കോടി കോട്ടൂപ്പാടം സ്വദേശി വിമല്‍ (36), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെയാണ് കാണാതായത്. വിമലിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വിമല്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആന്‍ഡമാനിലേക്കു പോകുകയാണെന്നും അറിയിച്ചിരുന്നു. പിന്നീടു വിമലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇവരുള്‍പ്പടെ 29 പേരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. ആറ് വിമാന ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍,ഒരു…
Read Moreമലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി: മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ആലുവ സ്വദേശിയ വിജയകുമാറിനെയാണ് രണ്ട് ദിവസം മുമ്പ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ സമാചാര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു രണ്ട് ദിവസ് മുമ്പ് ആലുവ സ്വദേശിയായ വിജയകുമാറിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതായി സംശയിച്ച സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് ഒരു സ്ത്രീ പോകുന്നത് സിസി ടി വിയില്‍ പതിഞ്ഞിരുന്നു. കൊലയ്ക്ക്…
Read Moreഅമല പോൾ വിവാഹമോചനത്തിനൊരുങ്ങുന്നു
അമല പോൾ വിവാഹമോചനത്തിനൊരുങ്ങുന്നു,ദേശീയമാധ്യമങ്ങളും പ്രമുഖ തമിഴ് മാധ്യമങ്ങളുമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് വിവരം. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നിരുന്നെങ്കിലും രണ്ടുപേരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.
Read More